കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ആറ് ലീഗ് പ്രവർത്തകർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ഷിബിന്റെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും കോടതി. വിചാരണക്കോടതി വെറുതെ വിട്ടവർക്കാണ് ശിക്ഷ.
ഷിബിൻ വധകേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ മുസ്ലിം ലീഗ് പ്രവർത്തകരായ 6 പ്രതികൾ ഇന്നലെ രാത്രിയാണ് വിദേശത്ത് നിന്നെത്തിയത്. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ എത്തിയിട്ടില്ല. നെടുമ്പാശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്‌ത പ്രതികളെ രാത്രി തന്നെ എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി കെ.സുരേഷ് കുമാറിന് മുന്നിൽ ഹാജരാക്കിയിരുന്നു.
STORY HIGHLIGHTS:Six accused in the case of murder of DYFI activist Shib in Nadapuram Thuneri have been sentenced to life imprisonment.