KeralaNews

മംഗളൂരു വ്യവസായിയുടെ മരണത്തില്‍ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍

ഹണിട്രാപ്പില്‍പ്പെടുത്തി ബ്ലാക്ക് മെയിലിംഗിനു വിധേയനായ മംഗളൂരുവിലെ വ്യവസായി മുംതാസ് അലിയുടെ (52) മരണത്തില്‍ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍.

മലയാളികളായ റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.

ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റിലായത്. ഇവരുള്‍പ്പെടെ ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുംതാസ് അലിയുടെ സഹോദരൻ ഹൈദർ അലി നല്‍കിയ പരാതിയിലാണ് നടപടി.

ഹണിട്രാപ്പിനെ തുടർന്നാണ് മുംതാസ് അലിയുടെ ആത്മഹത്യയെന്ന് പരാതിയിലല്‍ പറയുന്നു. നഗ്നദൃശ്യങ്ങള്‍ കാണിച്ച്‌ മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്നും സഹോദരൻ നല്‍കിയ പരാതിയില്‍ പറയുന്നു.

ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പോലീസ് തെരയുന്ന മറ്റ് പ്രതികള്‍.

കുളൂരിനു സമീപം ഫല്‍ഗുനി നദിയില്‍നിന്നാണ് മുംതാസിന്‍റെ മൃതദേഹം കണ്ടെത്തിയത്. താൻ കടുത്ത മാനസികപീഡനം അനുഭവിക്കുകയാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അലി തന്‍റെ മകള്‍ക്കും ഒരു സുഹൃത്തിനും വാട്സ്‌ആപ്പില്‍ അയച്ച ശബ്ദസന്ദേശങ്ങളും പോലീസിനു ലഭിച്ചിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ പേരുകളും ഇതില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

STORY HIGHLIGHTS:Malayali couple arrested in Mangalore businessman’s death

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker