KeralaNews

സെക്രട്ടേറിയറ്റിനുമുന്നില്‍ ഒമ്ബത് വര്‍ഷമായി സമരംചെയ്യുന്ന ശ്രീജിത്ത് അറസ്റ്റില്‍

തിരുവനന്തപുരം:സഹോദരന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നില്‍ ഒമ്ബത് വർഷമായി സമരംചെയ്യുന്ന ശ്രീജിത്ത് അറസ്റ്റില്‍.

വഴിയാത്രക്കാരനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ശ്രീജിത്തിനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിക്കാണ് രാജാജി നഗർ സ്വദേശി സുരേഷ് കുമാറിനെ ശ്രീജിത്ത് ആക്രമിച്ചത്. നടപ്പാതയിലൂടെ നടക്കുന്നതിനിടെ സുരേഷിനെ ശ്രീജിത്ത് മെക്രോഫോണിലൂടെ അസഭ്യം പറഞ്ഞു. ഇതുകേട്ട് നിനക്ക് എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചുകൂടെയെന്ന് സുരേഷ് പ്രതികരിച്ചു. ഇതോടെ പ്രകോപിതനായ ശ്രീജിത്ത് കല്ലുകൊണ്ട് സുരേഷിനെ മാരകമായി ആക്രമിക്കുകയായിരുന്നു. ശ്രീജിത്തിന്റെ ആക്രമണത്തില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സുരേഷിനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ഒൻപത് വർഷമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് മൈക്രോഫോണിലൂടെ അസഭ്യം പറയുന്നത് പതിവായ കാഴ്ചയാണ്. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിയെയും വഴിയാത്രക്കാരെയും അസഭ്യം പറഞ്ഞതിന് നേരെത്തെയും കേസുണ്ട്. അതേസമയം ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിന്റെ പിന്നാലെ ഇയാളുടെ സമരപന്തല്‍ കോർപ്പറേഷൻ പൊളിച്ചു നീക്കുകയും ചെയ്തു. സഹോദരന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. അന്വേഷണം പൂർത്തിയായിട്ടും ശ്രീജിത്ത് സമരം തുടരുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

STORY HIGHLIGHTS:Sreejith, who has been protesting in front of the secretariat for nine years, has been arrested

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker