NewsWorld

ലെബനാനിൽ ഇസ്റാഈൽ
ആക്രമണം: നൂറിലേറെ മരണം, 400ലേറെ ആളുകൾക്ക് പരിക്ക്

ബൈറൂത്ത്: ലെബനാനിൽ
ഹിസ്ബുല്ലക്കെതിരായ ഇസ്രായേലിന്റെ സൈനിക നീക്കം തുറന്ന യുദ്ധത്തിലേക്ക്. ലെബനാനിലെ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 100ലേറെ ആളുകൾ കൊല്ലപ്പെട്ടു.

നാനൂറിലേറെ ആളുകൾക്ക് പരിക്കുണ്ട്. 300 ലേറെ ഹിസ്ബ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ തിങ്കളാഴ്‌ച നരനായാട്ട് നടത്തിയത്. തെക്കൻ മേഖലയിലെ ബെക്ക താഴ്വര മുതൽ കിഴക്കൻ മേഖല വരെ അരമണിക്കൂറിനകം 80 തവണ വ്യോമാക്രമണം നടന്നതായി ലെബനാൻ ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ലെബനാനിലെ ബിൻത് ജബെയ്ൽ, ഐതറൂൺ, മജ്ദൽ സേലം, ഹുല, തൗറ, ഹാരിസ്, നബി ചിറ്റ്, താറയ്യ, ഷെംസ്റ്റാർ, ഹർബത, ലിബ്ബയ്യ, സോഫോർ എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇസ്റാഈൽ ആക്രമണം.

സിവിലിയൻമാരുടെ സുരക്ഷ അപകടത്തിലായതിനാൽ ഇസ്റാഈലിന്റെ ആക്രമണം അവസാനിപ്പിക്കാൻ നയതന്ത്രതലത്തിൽ ശ്രമങ്ങളുണ്ടാകണമെന്ന് ലെബനാനിലെ യു.എൻ കോ ഓർഡിനേറ്റർ ആവശ്യപ്പെട്ടു.

STORY HIGHLIGHTS:Israel in Lebanon
Attack: Over 100 dead, over 400 injured

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker