IndiaNews

രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരി കൂട്ടബലാത്സംഗത്തിനിരയായി; എട്ട് പേര്‍ അറസ്റ്റില്‍

അയോധ്യ രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ എട്ട് പേർ അറസ്റ്റില്‍.

കോളജ് വിദ്യാർഥിയും രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയുമായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. വീട്ടില്‍ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് വനാഷ് ചൗധരിയെന്നയാളും സുഹൃത്തുകളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസിലെ പരാതിക്കാരി പറയുന്നത്.

ആഗസ്റ്റ് 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒരു ഗസ്റ്റ്ഹൗസിലേക്കാണ് അയാള്‍ തന്നെ ആദ്യം കൊണ്ട് പോയത്. അവിടെ ഇയാളുടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ വെച്ച്‌ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നീട് വാഷ് ചൗധരിയുടെ മൂന്ന് സുഹൃത്തുക്കള്‍ കൂടിയെത്തി ബലാത്സംഗം ചെയ്തു.

പിന്നീട് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പൊലീസ് മുമ്ബാകെ പരാതി നല്‍കിയില്ല. എന്നാല്‍, ആഗസ്റ്റ് 25ാം തീയതി വാനഷ് തന്നെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കാൻ ശ്രമിച്ചു. ഇയാള്‍ക്കൊപ്പം ഉദിത് കുമാർ, സാത്രാം ചൗധരി എന്നീ രണ്ട് പേർ കൂടിയുണ്ടായിരുന്നു. കാറില്‍ വെച്ചായിരുന്നു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. എന്നാല്‍, കാർ ഡിവൈഡറില്‍ ഇടിച്ചതോടെ താൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

ആഗസ്റ്റ് 26ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാൻ അവർ തയാറായില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. സെപ്റ്റംബർ രണ്ടാം തീയതി പെണ്‍കുട്ടിയുടെ പരാതിപ്രകാരം കേസെടുക്കുകയും പ്രതികളായ എട്ട് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് അയോധ്യ കാന്റ് പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഇൻ ചാർജ് അമരേന്ദ്ര സിങ് പറഞ്ഞു. പെണ്‍കുട്ടിക്ക് കേസിലെ പ്രതിയെ നാല് വർഷമായി അറിയാമായിരുന്നുവെന്നും സിങ് കൂട്ടിച്ചേർത്തു.

സ്ത്രീകളുടെയും കുട്ടികളുടെയും ഹെൽപ്പ് ലൈൻ നമ്പറുകൾ:

ചൈൽഡ് ലൈൻ ഇന്ത്യ – 1098;  വനിതാ ഹെൽപ്പ് ലൈൻ – 181;  ദേശീയ വനിതാ കമ്മീഷൻ ഹെൽപ്പ് ലൈൻ – 112;  അക്രമത്തിനെതിരെ ദേശീയ വനിതാ കമ്മീഷൻ ഹെൽപ്പ് ലൈൻ – 7827170170;  പോലീസ് വിമൻ / സീനിയർ സിറ്റിസൺ ഹെൽപ്പ് ലൈൻ – 1091/ 1291;  കാണാതായ കുട്ടികളും സ്ത്രീകളും – 1094.

STORY HIGHLIGHTS:Sweeper in Ram temple gang-raped;  Eight people were arrested

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker