NewsWorld

ഗസ്സയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഗസ്സയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

റഫ: ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് സൈനികർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു.

സർജന്റ് മേജർമാരായ ഡാനിയല്‍ അല്ലോഷ് (37), ടോം ഇഷ് ഷാലോം (38) എന്നിവരാണ് കൊല്ലപ്പെട്ടത്. റഫയില്‍ ബുധനാഴ്ച പുലർച്ചെ ഉണ്ടായ അപകടം സാങ്കേതിക തകരാർ മൂലമാണെന്നും ഹമാസിന്റെ ആക്രമണത്തില്‍ അല്ലെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

റഫയില്‍ ഹമാസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇസ്രായേല്‍ സൈനികനെ രക്ഷിക്കാൻ ബുധനാഴ്ച പുലർച്ച 12.30 ന് മെഡിക്കല്‍ സംഘവുമായ പോയ യു.എച്ച്‌ 60 ബ്ലാക്ക് ഹോക്ക് കോപ്ടർ ലാന്റിങ്ങിനിടെ നിയന്ത്രണം വീണ് തകരുകയായിരുന്നുവെന്ന് ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോർട്ട് ചെയ്തു. സ്വാഭാവികമായി നിലംതൊടുന്നതിനു പകരം കോപ്ടർ നിലംപതിക്കുകയായിരുന്നു. വീഴ്ച ഏറെ ഉയരത്തില്‍ നിന്നല്ലാത്തതിനാലാണ് കൂടുതല്‍ മരണങ്ങള്‍ ഒഴിവായത്. രണ്ടു വീതം സൈനിക പൈലറ്റുമാർക്കും ഡോക്ടർമാർക്കും മെക്കാനിക്കുമാർക്കും ഒരു സൈനികനുമാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആരോഗ്യ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഓപറേഷനുകള്‍ക്കിടയില്‍ സൈനികരെയും സാങ്കേതിക പ്രവർത്തകരെയും കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്നതാണ് ബ്ലാക്ക് ഹോക്ക് ഇനത്തില്‍പ്പെട്ട ഹെലികോപ്ടറുകള്‍. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗസ്സയില്‍ പരിക്കേറ്റ രണ്ടായിരത്തോളം സൈനികരെ ഇത്തരം കോപ്ടറുകള്‍ ഉപയോഗിച്ച്‌ ആശുപത്രികളിലേക്ക് മാറ്റിയതായി സൈനിക വൃത്തങ്ങള്‍ പറയുന്നു.

STORY HIGHLIGHTS:Two Israeli soldiers killed in helicopter crash in Gaza

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker