KeralaNews

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികള്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് ഇന്നു പരിഗണിക്കും. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്.

ഹേമ കമ്മിറ്റിയുടെ സമ്ബൂർണ റിപ്പോർട്ട് സർക്കാർ മുദ്രവച്ച കവറില്‍ കൈമാറും. റിപ്പോർട്ട് മുദ്രവച്ച കവറില്‍ നല്‍കണമെന്നും സർക്കാരിന്റെ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കിയിരുന്നു.

റിപ്പോർട്ടില്‍ പരാമർശിച്ചിരിക്കുന്ന, ലൈംഗിക അതിക്രമം നടത്തിയവർക്കെതിരെ ക്രിമിനല്‍ നടപടി ആരംഭിക്കാൻ സർക്കാരിന് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു പായിച്ചറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹർജി ഉള്‍പ്പെടെയാണു പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയില്‍ നല്‍കിയ അപ്പീല്‍, റിപ്പോർട്ടില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരായ എ.ജന്നത്ത്, അമൃത പ്രേംജിത് എന്നിവർ നല്‍കിയ പൊതുതാല്‍പര്യ ഹർജി, ടി.പി.നന്ദകുമാർ, മുൻ എംഎല്‍എ ജോസഫ് എം.പുതുശേരി എന്നിവർ നല്‍കിയ ഹർജികള്‍ എന്നിവയും പ്രത്യേക ബെഞ്ച് പരിഗണിക്കും.

STORY HIGHLIGHTS:The High Court will consider the pleas regarding the Hema Committee report today

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker