IndiaNews

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

പഞ്ചാബില്‍ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. കർഷക സംഘടനാ നേതാവ് തർലോചൻ സിങ് (56) ആ‌ണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

ലുധിയാന ജില്ലയിലെ ഖന്നയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഖന്നയിലെ എഎപിയുടെ കർഷക വിഭാഗത്തിൻ്റെ പ്രസിഡൻ്റായിരുന്നു ഇകോലഹ സ്വദേശിയായ സിങ്.

വെടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ സിങ്ങിനെ മകനാണ് പ്രദേശവാസികളുടെ സഹായത്താല്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മകൻ ഹർപ്രീത് സിങ് ആരോപിച്ചു. കൊലപാതകത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി സൗരവ് ജിൻഡാല്‍ അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

STORY HIGHLIGHTS:Aam Aadmi Party leader shot dead in Punjab  Tarlochan Singh (56), a farmer organization leader, was shot dead by unknown assailants.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker