KeralaNews

14കാരന്റെ ആത്മഹത്യയില്‍ സ്കൂളിനെതിരെ കുടുംബം

കണ്ണൂർ:വെളിമാനത്ത് പതിനാലുകാരന്റെ ആത്മഹത്യയില്‍ സ്കൂളിനെതിരെ പരാതിയുമായി കുടുംബം. വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥിയായ ആരോമല്‍ സുരേഷാണ് മരിച്ചത്.

ക്ലാസ്മുറിയിലെ ജനല്‍ചില്ല് പൊട്ടിച്ചതിനെ തുടർന്ന് പിഴ ആവശ്യപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. എന്നാല്‍ പരാതി അടിസ്ഥാനരഹിതമെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.

വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അധ്യാപകർക്കെതിരെയാണ് ആരോമലിന്റെ കുടുംബത്തിന്റെ പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആരോമലിനെ കണ്ടെത്തുന്നത്.പരാതിയില്‍ പറയുന്നതിങ്ങനെ. “തിങ്കളാഴ്ച ആരോമലും സുഹൃത്തും പരസ്പരം വാച്ച്‌ കൈമാറുന്നതിനിടയില്‍ കൈ തട്ടി ക്ലാസ് മുറിയുടെ ജനല്‍ചില്ല് പൊട്ടി. തുടർന്ന് 300 രൂപ പിഴയടക്കാൻ കുട്ടികളോട് ക്ലാസ് ടീച്ചർ ആവശ്യപ്പെട്ടു. പിറ്റേദിവസം സ്കൂളിലെത്തി ഓണപരീക്ഷയെഴുതിയ ആരോമലിനെ വൈകുന്നേരമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നു. ചില്ല് പൊട്ടിയതില്‍ ആരോമലിനെ അധ്യാപകർ വീണ്ടും ചോദ്യം ചെയ്തെന്നും അതിലുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ്” രക്ഷിതാക്കളുടെ പരാതി.

അതേസമയം സ്കൂളിന്റെ ഭാഗത്ത് പിഴവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ സഹോദരൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് നിലവില്‍ കേസ്. ആരോമലിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലേക്ക് ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജനസംഘടനകള്‍ പ്രതിഷേധമാർച്ച്‌ നടത്തി. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

STORY HIGHLIGHTS:Family against school over 14-year-old’s suicide

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker