സാ ങ്കേതിക തകരാറിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ അത്യാധുനിക ഹെലികോപ്റ്ററാണ് ഗുജറാത്തിന് സമീപം അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ഇതിന് പിന്നാലെ മൂന്ന് ക്രൂ അംഗങ്ങളെ കാണാതായതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പോര്‍ബന്തറില്‍ ഹരി ലീല എന്ന മോട്ടോര്‍ ടാങ്കറില്‍ നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണ് ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അറബിക്കടലില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരാളെ രക്ഷിക്കുകയും കടലില്‍ കാണാതായ മൂന്ന് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. നാലു കപ്പലുകളും രണ്ട് വിമാനങ്ങളുമാണ് രക്ഷാദൗത്യത്തിനായി വിന്യസിച്ചിരിക്കുന്നതെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
STORY HIGHLIGHTS:Coast Guard helicopter crashed in Arabian Sea; Three people are missing