NewsWorld

ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച്‌ ബെഞ്ചമിന്‍ നെതന്യാഹു

ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച്‌ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഹമാസ് പിടിയിലുള്ള ആറ് ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാൻ കഴിയാത്തതില്‍ ബന്ധുക്കളോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നു. ബന്ദികളുടെ കൊലക്ക് ഹമാസിന് വലിയ വില നല്‍കേണ്ടിവരുമെന്നും ജറൂസലമില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു.

ഹമാസും ഇറാനുമായി യാതൊരു ഒത്തുതീർപ്പിനും ഇല്ല. ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്ന് പിൻമാറണമെന്ന ഹമാസിന്‍റെ ആവശ്യം അംഗീകരിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു. അതേ സമയം ബന്ദികളുടെ കൊലയെ തുടർന്ന് ഇസ്രായേലില്‍ ഉടനീളം രൂപപ്പെട്ട പ്രതിഷേധവും പണിമുടക്കും നെതന്യാഹു സർക്കാറിനെ സമ്മർദത്തിലാക്കി. ബന്ദി മോചനമാവശ്യപ്പെട്ട് തൊഴിലാളി സംഘടന ആഹ്വാനം ചെയ്ത പൊതുപണിമുടക്കിലും വൻപ്രതിഷേധങ്ങളിലും ഇസ്രായേല്‍ തീർത്തും സ്തംഭിച്ചു. ജറുസലെമില്‍ പ്രധാനമന്ത്രിയുടെ വീടിനു മുന്നിലും തെല്‍ അവീവില്‍ സൈനിക ആസ്ഥാനത്തും ലികുഡ് പാർട്ടി ആസ്ഥാനത്തും ആയിരങ്ങള്‍ പ്രതിഷേധിച്ചു.

ഗസ്സയില്‍ വെടിനിർത്തല്‍ കരാറിനുള്ള നീക്കം ഖത്തറും ഈജിപ്തുമായി ചേർന്ന് തുടരുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. അതേസമയം ഇസ്രായേലിനുള്ള ആയുധ കയറ്റുമതിയില്‍ ഭാഗികവിലക്ക് ഏർപ്പെടുത്താനുള്ള ബ്രിട്ടന്‍റെ തീരുമാനം ഞെട്ടിച്ചതായി പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് പറഞു. ഇസ്രായേലിനുള്ള മുപ്പതോളം ആയുധ കയറ്റുമതി ലൈസൻസുകളാണ് ബ്രിട്ടൻ തടഞ്ഞത്. സിവിലിയൻ സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കുന്നതായ കണ്ടെത്തലിനെ തുടർന്നാണ് ബ്രിട്ടന്‍റെ നടപടി. ചെങ്കടലില്‍ രണ്ട് കപ്പലുകള്‍ക്ക് നേരെ ഹൂത്തികളുടെ ആക്രമണം നടന്നു.

STORY HIGHLIGHTS:Benjamin Netanyahu apologizes to relatives of hostages killed in Gaza

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker