NewsWorld

ആറ് ഇസ്രയേലി ബന്ദികളെ വെടിവച്ച്‌ കൊന്ന് ഹമാസ്.

തെക്കൻ ഗാസയിലെ റാഫയില്‍ ഭൂഗർഭ തുരങ്കത്തില്‍ രണ്ട് യുവതികള്‍ അടക്കം ആറ് ഇസ്രയേലി ബന്ദികളെ വെടിവച്ച്‌ കൊന്ന് ഹമാസ്.

മൃതദേഹങ്ങള്‍ ഇന്നലെ ഇസ്രയേല്‍ സൈന്യമാണ് കണ്ടെത്തിയത്. മേഖലയില്‍ ദൗത്യം തുടരുന്ന സൈന്യം തുരങ്കത്തില്‍ എത്തുന്നതിന് 48 മണിക്കൂർ മുമ്ബ് ബന്ദികളെ ഹമാസ് കൊല്ലുകയായിരുന്നെന്ന് കരുതുന്നു. തലയിലടക്കം വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്ക് അമേരിക്കൻ പൗരത്വമുണ്ട്.

മൃതദേഹങ്ങള്‍ ഇസ്രയേലിലെത്തിച്ചു. ഹമാസിനെ ശിക്ഷിക്കാതെ വിശ്രമമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍ ഗാസയിലെ ബന്ദികളെ തിരിച്ചെത്തിക്കാൻ അടിയന്തരമായി വെടിനിറുത്തല്‍ കരാറിലെത്തണമെന്ന് കാട്ടി ഇസ്രയേലികള്‍ തെരുവിലിറങ്ങി. ഇസ്രയേലില്‍ ഇന്ന് രാജ്യ വ്യാപക സമരം പ്രഖ്യാപിച്ചു.

ടെല്‍ അവീവില്‍ മുനിസിപ്പാലിറ്റി ഓഫീസുകള്‍ അടച്ചിടും. ആശ്വസിപ്പിക്കാൻ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ചില ബന്ദികളുടെ കുടുംബം നിരസിച്ചെന്നാണ് വിവരം. അതേസമയം, ഹമാസാണ് വെടിനിറുത്തല്‍ ചർച്ചകള്‍ക്ക് തുരങ്കം വയ്ക്കുന്നതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ബന്ദികളെ കൊന്നവർ സമാധാനം ആഗ്രഹിക്കുന്നവരല്ലെന്നും പറഞ്ഞു.

വിയോജിപ്പുമായി പ്രതിരോധ മന്ത്രി യോവ് ഗാലന്റും രംഗത്തെത്തിയതോടെ നെതന്യാഹു സമ്മർദ്ദത്തിലായി. ഹമാസുമായി കരാറിലെത്തണമെന്ന് ഗാലന്റ് ആവശ്യപ്പെട്ടു. ഹമാസിനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് പ്രതികരിച്ചു. ഇനി 101 ബന്ദികള്‍ ഗാസയിലുണ്ടെന്ന് കരുതുന്നു. ഇതില്‍ മൂന്നിലൊന്ന് പേർ ഇതിനോടകം കൊല്ലപ്പെട്ടിരിക്കാം.

STORY HIGHLIGHTS:Six Israeli hostages were shot dead by Hamas.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker