NewsPolitics

പാര്‍ട്ടി അംഗത്വമില്ല..പക്ഷേ,സാധാരണക്കാരായ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഒരാളായി ഈ ഞാനുമുണ്ട്‌

മലപ്പുറം:എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഉന്നയിച്ച ഗുരുതരാരോപണങ്ങളില്‍ പുതിയ രാഷ്ട്രീയ വിവാദം ചൂട് പിടിക്കുന്നതിനിടെ സമൂഹ മാദ്ധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ച്‌ നിലമ്ബൂ‍ർ എംഎല്‍എ പി വി അൻവർ.

മരണം വരെ ചെങ്കൊടി തണലില്‍ തന്നെ ഉണ്ടാകുമെന്ന് നിലമ്ബൂ‍ർ എംഎല്‍എ പി വി അൻവർ. വിവാദങ്ങള്‍ക്കിടെയാണ് പി വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐഎമ്മിന്റെ കൊടിക്ക് കീഴില്‍ നിന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സിപിഐഎം ആണ് തന്നെ താനാക്കിയതെന്നും പി വി അൻവർ പറഞ്ഞു. ഇതിനിടെയാണ് പാർട്ടി അംഗത്വമില്ലാത്ത താൻ സാധാരണക്കാരായ പാർട്ടി അണികള്‍ക്കിടയില്‍ ഒരാളായി ഉണ്ടാകുമെന്ന് അൻവർ പറയുന്നത്.

അതേസമയം പാർട്ടി അംഗത്വമില്ലാത്തതിനാല്‍ പുറത്താക്കല്‍ അടക്കമുള്ള അച്ചടക്ക നടപടികള്‍ നിന്ന് താൻ അതീതനാണ് എന്ന സൂചനയാണ് പി വി അൻവർ നല്‍കുന്നത് പോസ്റ്റിലൂടെ നല്‍കുന്നതെന്നും വിലയിരുത്തലുണ്ട്.

പി വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സി.പി.ഐ.എം..

പി.വി.അൻവർ എന്ന എന്നെ,

ഞാൻ ആക്കി മാറ്റിയ പ്രസ്ഥാനം..

പാർട്ടി അംഗത്വമില്ല.

പക്ഷേ,സാധാരണക്കാരായ പാർട്ടി അണികള്‍ക്കിടയില്‍ ഒരാളായി ഈ ഞാനുമുണ്ട്‌. മരണം വരെ ഈ ചെങ്കൊടി തണലില്‍ തന്നെ ഉണ്ടാകും.

എം ആർ അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും പി വി അൻവർ ഇന്ന് ആരോപിച്ചിരുന്നു.

“എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകും. എനിക്ക് തോന്നിയത് അതാണ്. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കൂ. അതില്‍ അട്രാക്‌ട് ചെയ്യണം. അതില്‍ അട്രാക്‌ട് ചെയ്തവനാണ് എം.ആര്‍ അജിത് കുമാര്‍. അജിത് കുമാര്‍ ഒരു അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് സൈബര്‍ സെല്ലില്‍. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍കോള്‍ ചോര്‍ത്താനാണ്.

അജിത് കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോഡുണ്ട് എന്റെ കൈയില്‍. സംസാരിക്കുന്നത് സഹോദരനോടാണ്. ആ കോളിന്റെ അങ്ങെ അറ്റത്ത് മറ്റൊരാളുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. വാദിയും പ്രതിയും നിങ്ങളുടെ മുമ്ബില്‍ വരും. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. മാമി എന്ന് പറയുന്ന കോഴിക്കോടത്തെ കച്ചവടക്കാരന്‍ ഒരുവര്‍ഷമായി കാണാതായിട്ട്. കൊണ്ടുപോയി കൊന്നതാണെന്നാണ് കരുതുന്നത്. അതും ഈ സംഘവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍. എല്ലാം കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. ദുബായില്‍ നിന്ന് വരുന്ന സ്വര്‍ണം വരുമ്ബോ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്ബോള്‍ പോലീസിന് വിവരം കൈമാറും. പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം

അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതി. സുജിത് ദാസിനെ നിയന്ത്രിക്കുന്നത് എം.ആര്‍ അജിത്കുമാറാണ്‌.

മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. നാല് ചായപ്പീടിക കൈകാര്യം ചെയ്യാനാകുമോ ഒരു വ്യക്തിക്ക്. ആ വ്യക്തിക്ക് 29 വകുപ്പിലും ഓരോ തലവന്മാരെ വച്ചിട്ടുണ്ട്. വിശ്വസിച്ച്‌ ഏല്‍പിച്ചത് പി.ശശിയാണ്. ശശിക്ക് ഇതില്‍ പരാജയം സംഭവിച്ചു എന്ന് തന്നെ കരുതേണ്ടിവരും.

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ ഈ പാര്‍ട്ടിയേയും ഗവണ്‍മെന്റിനേയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആര്‍ അജിത്കുമാറിന്റെ ഒപ്പമുള്ള കേരളത്തിലെ പോലീസിലെ ഒരു വിഭാഗം. എംഎല്‍എ നിയമസഭയിലുന്നയിച്ച വിഷയത്തില്‍ പോലീസിന്റെ നിലപാടെന്താണെന്ന് ചോദിക്കുമ്ബോള്‍ പോലീസ് പറയുകയാണ് ഒരു അടിസ്ഥാനവുമില്ലെന്ന്. ഈ പോലീസാണോ നീതി നടപ്പിലാക്കുന്ന എം.ആര്‍ അജിത് കുമാര്‍. എം.ആര്‍ അജിത് കുമാറാണോ ഗവണ്‍മെന്റിനെ സഹായിക്കുന്നത്. ഞാന്‍ അങ്ങനെവിശ്വസിക്കുന്നില്ല.

സുജിത് ദാസ് ഐപിഎസ്സിലേക്ക് വരുന്നതിന് മുമ്ബ് അയാള്‍ കസ്റ്റംസിലായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായിട്ട് അതിഭയങ്കരമായ ബന്ധം നിലനിര്‍ത്തുന്നുണ്ട്. ആ ബന്ധങ്ങളാണ് കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നത്.”- പി വി അൻവറിന്റെ ആരോപണം ഇങ്ങനെയായിരുന്നു.

STORY HIGHLIGHTS:No party membership..but I am one among the ordinary party ranks

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker