IndiaNews

വനിതാ ഹോസ്റ്റലിലെ ടോയ്ലറ്റിലെ ഒളിക്യാമറയില്‍ നിന്ന് 300 വീഡിയോകള്‍ കണ്ടത്തി.

ആ ന്ധ്രാപ്രദേശിലെ എഞ്ചിനീയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്നും ഒളിക്യാമറ കണ്ടെത്തി. സംഭവത്തില്‍ ബിടെക് അവസാന വർഷ വിദ്യാർത്ഥിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൃഷ്ണൻ ജില്ലയിലെ ഗുഡ്‌ലവല്ലേരു എഞ്ചിനീയറിംഗ് കോളജിലാണ് സംഭവം. വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്ന് 300ലധികം ഫോട്ടോകളും ദൃശ്യങ്ങളും റെക്കോർഡ് ചെയ്തെന്നാണ് റിപ്പോർട്ട്. പണം നല്‍കി പല വിദ്യാർത്ഥികളും വിജയില്‍ നിന്ന് ഈ വിഡിയോകള്‍ വാങ്ങിയെന്നും ആരോപണം.

ശുചി മുറിയില്‍ ഒളിക്യാമറ ഉപയോഗിച്ച്‌ വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ശുചിമുറിയിലെ ഒളിക്യാമറ വിദ്യാർത്ഥിനികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് പ്രതിയെ കണ്ടെത്തണമെന്ന ആവശ്യവുമായി വൈകുന്നേരം 7 മണിക്ക് ആരംഭിച്ച വിദ്യാർത്ഥിനികളുടെ പ്രതിഷേധം ഇന്ന് രാവിലെ വരെ നീണ്ടു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.

STORY HIGHLIGHTS:300 videos were seen from the hidden camera in the toilet of the women’s hostel.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker