EntertainmentKeralaNews

പ്രത്യേക സംഘത്തിന്‍റെ അന്വേഷണപരിധിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വേണ്ട; ഡി.ജി.പി

തിരുവനന്തപുരം:പ്രത്യേക സംഘത്തിന്‍റെ അന്വേഷണപരിധിയില്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് ഡി.ജി.പി. റിപ്പോർട്ട്‌ വായിക്കേണ്ടെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.

റിപ്പോർട്ടിന്‍റെ പൂർണരൂപം സർക്കാരില്‍ നിന്ന് ആവശ്യപ്പെടേണ്ടെന്നും തീരുമാനം. റിപ്പോർട്ടില്‍ ഹൈക്കോടതി തീരുമാനം വന്നശേഷം തുടർനടപടിയാവാമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തില്‍ ഡി.ജി.പി നിർദേശം നല്‍കി.

അതേസമയം സിനിമാരംഗത്ത് നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകള്‍ക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികള്‍ ഉന്നയിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇ- മെയില്‍ ഐ.ഡിയും വാട്സ്‌ആപ്പ് നമ്ബരും ഏർപ്പെടുത്തി. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുടെ മെയില്‍ ഐഡിയില്‍ പരാതി നല്‍കാം.

അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്‍റെ ഇ-മെയില്‍ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്ബരിലും പരാതികള്‍ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകള്‍ രജിസ്റ്റർ ചെയ്യും. ഇതിനിടെ നടൻ സിദ്ദിഖിനെതിരെ യുവനടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

STORY HIGHLIGHTS:The Hema Committee report is not required in the scope of investigation of the special team;  DGP

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker