IndiaNews

സ്വര്‍ണത്തിന്റെ ഡ്രോബാക്ക് റേറ്റ് നിര്‍ണയത്തിലെ പിഴവ് തിരുത്തി കേന്ദ്രം

ഡൽഹി:സ്വർണ ഇറക്കുമതിക്കാർക്ക് നികുതി റീഫണ്ട് ലഭ്യമാക്കുന്ന ഡ്രോബാക്ക് റേറ്റ് നിർണയത്തില്‍ പറ്റിയ അമളി തിരുത്തി കേന്ദ്ര സർക്കാർ

ഇക്കഴിഞ്ഞ ബജറ്റില്‍ സ്വർണത്തിന്റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി/ കേന്ദ്രം 15ല്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു.

എന്നാല്‍, ആനുപാതികമായി ഇറക്കുമതിയുടെ ഡ്രോബാക്ക് റേറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ‌ ശ്രദ്ധിച്ചില്ല. ഇതുവഴി സർക്കാരിന് സാമ്ബത്തിക നഷ്ടവും ഉണ്ടായെന്നാണ് വിലയിരുത്തല്‍.

ഇത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ബജറ്റ് അവതരിപ്പിച്ച്‌ ഒരുമാസം പിന്നിടുന്ന വേളയില്‍ അബദ്ധം തിരുത്താൻ സർക്കാർ തയാറായത്.

സ്വർണം ഇറക്കുമതി ചെയ്ത് മൂല്യവർധന നടത്തി കയറ്റുമതി ചെയ്യുന്നവർക്ക് നല്‍കുന്ന നികുതി റീഫണ്ട് നിരക്കാണ് ഡ്രോബാക്ക് റേറ്റ്. ഇറക്കുമതി നികുതിയായി ഈടാക്കിയ തുകയിലാണ് റീഫണ്ട് അനുവദിക്കുക.

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനാല്‍, ഓരോ ഗ്രാം സ്വർണം ഇറക്കുമതിക്ക് 390 രൂപയാണ് ചെലവാകുന്നത്. എന്നാല്‍, ഡ്രോബാക്ക് നിരക്ക് പഴയപടി 704.10 രൂപയില്‍ തന്നെ തുടർന്നതിനാല്‍, ഇറക്കുമതിക്കാർക്ക് ഇറക്കുമതിച്ചെലവിന്റെ ഇരട്ടി റീഫണ്ട് സർക്കാരില്‍ നിന്ന് കിട്ടുകയായിരുന്നു.

അതായത് 390 രൂപ കൊടുത്ത് സ്വർണം ഇറക്കുമതി ചെയ്തവർക്ക് സർക്കാരില്‍ നിന്ന് കിട്ടിയത് 704.10 രൂപ റീഫണ്ട്. ഇത് ശ്രദ്ധയില്‍പ്പെടതോടെയാണ് ഇപ്പോള്‍ തിരുത്തലിന് സർക്കാർ തയാറായത്.

സ്വർണത്തിന്റെ ഡ്രോബാക്ക് റേറ്റ് 704.10 രൂപയില്‍ നിന്ന് 335.50 രൂപയായി സർക്കാർ കുറച്ചു. വെള്ളിയുടേത് കിലോഗ്രാമിന് 8,949 രൂപയില്‍ നിന്ന് 4,468.10 രൂപയായും കുറച്ചിട്ടുണ്ട്.

വെള്ളിയുടെ ഡ്രോബാക്ക് റേറ്റ് കുറയ്ക്കാനും സർക്കാർ ശ്രദ്ധിച്ചിരുന്നില്ല.

STORY HIGHLIGHTS:The center has corrected the mistake in determining the drawback rate of gold

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker