GulfKerala

പ്രവാസിപ്പണത്തില്‍ മുന്നിലെത്തി കൊല്ലം

കൊല്ലം:ദീർഘകാലമായി മലപ്പുറം നിലനിറുത്തിയ മുൻതൂക്കം മറികടന്ന് കൊല്ലം ജില്ല പ്രവാസി പണത്തിൻ്റെ വരവില്‍ മുന്നിലെത്തി.

ഇൻ്റർനാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെൻ്റിനു വേണ്ടി പ്രമുഖ ഗവേഷകനായ ഈസ ഇരുദയരാജൻ നടത്തിയ പുതിയ പഠനമനുസരിച്ച്‌ 2023-ല്‍ കേരളത്തിലേക്കുള്ള വിദേശ പണത്തിൻ്റെ 17.8 ശതമാനം കൊല്ലം ജില്ലയിലാണ്.

2018ലെ കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. പുതിയ കണക്കുകളില്‍ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് വിദേശ പണം ലഭിച്ചത് ഇടുക്കി ജില്ലയിലാണ്.
2023ലെ കണക്ക് പ്രകാരം 2,16,893 കോടിയാണ് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി കേരളത്തിലെത്തിയത്.

2018ല്‍ ഇത് 85,092 കോടി രൂപ. അഞ്ച് വർഷത്തിനുള്ളില്‍ 154 ശതമാനം വർധന. 2023ലെ കണക്ക് പ്രകാരം 38,530 കോടി രൂപയാണ് കൊല്ലം ജില്ലയില്‍ എത്തിയത്. 2018ല്‍ ഇത് 12,748 കോടി രൂപയായിരുന്നു. മൂന്നിരട്ടി വർധന.

അതേസമയം, 2018ല്‍ 17,524 കോടി രൂപയുമായി ഒന്നാം സ്ഥാനത്തായിരുന്ന മലപ്പുറം ജില്ല പുതിയ കണക്കുകള്‍ പ്രകാരം 35,203 കോടി രൂപയുമായി രണ്ടാം സ്ഥാനത്താണ്. ശതമാനക്കണക്കില്‍ കൊല്ലം (17.8), മലപ്പുറം (16.2), തിരുവനന്തപുരം (10.6), തൃശൂർ (9.1), കോഴിക്കോട് (8.2), എറണാകുളം (8.2), കണ്ണൂർ (6.5), ആലപ്പുഴ (6.5) എന്നിങ്ങനെയാണ് വിവിധ ജില്ലകളിലേക്കുള്ള വിദേശ പണത്തിൻ്റെ വിഹിതം. കോട്ടയം (5.2), പത്തനംതിട്ട (4.3), പാലക്കാട് (3.0), വയനാട് (2.9), കാസർകോട് (1.6), ഇടുക്കി (0.7) എന്നിവയാണ് പട്ടികയില്‍ താഴെയുള്ള ജില്ലകള്‍.

STORY HIGHLIGHTS:Kollam leads in expatriate money

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker