IndiaNews

നഴ്സറി വിദ്യാർഥികൾക്ക് പീഡനം; സ്കൂൾ തകർത്ത് നാട്ടുകാർ

മുംബൈയിൽ നഴ്സറി വിദ്യാർഥികൾക്ക് പീഡനം; സ്കൂൾ തകർത്ത് നാട്ടുകാർ

നാലു വയസ്സുളള രണ്ടു നഴ്സറി വിദ്യാർഥിനികളെ ശുചീകരണ ജീവനക്കാരൻ പീഡിപ്പിച്ചതിൽ പ്രകോപിതരായ രക്ഷിതാക്കളും നഗരവാസികളും സ്കൂൾ ആക്രമിച്ചു. ബദ്‍ലാപുർ ആദർശ് വിദ്യാമന്ദിറിൽ  ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിനു പേർ റെയിൽവേ ട്രാക്കിലിറങ്ങിയതോടെ 9 മണിക്കൂർ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. പതിനായിരക്കണക്കിനു യാത്രക്കാർ വലഞ്ഞു. 

പൊലീസ് ലാത്തിച്ചാർജ് നടത്തിയാണു പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഈ മാസം 12ന് ശുചിമുറിയിലാണു കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തെങ്കിലും കേസ് ഒതുക്കാൻ സ്കൂൾ മാനേജ്മെന്റും പൊലീസും ഒത്തുകളിച്ചെന്ന് ആരോപിച്ച നാട്ടുകാർ പ്രതിക്ക് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.

ബന്ദ് പ്രഖ്യാപിച്ച് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകൾ, വ്യാപാരി സംഘടനകൾ, ജ്വല്ലറി ഉടമകൾ എന്നിവരും അണിചേർന്നു. കേസെടുക്കാൻ വിസമ്മതിച്ച ബദ്‌ലാപുർ പൊലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന വനിതാ ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പൊലീസുകാരെ  സസ്പെൻഡ് ചെയ്തു. 12 മണിക്കൂർ കഴിഞ്ഞാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

പ്രിൻസിപ്പലിനെയും ക്ലാസ് ടീച്ചറെയും അറ്റൻഡറെയും സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച സർക്കാർ കേസ് അതിവേഗ കോടതിയിൽ നടത്തുമെന്നും  പ്രഖ്യാപിച്ചു.

STORY HIGHLIGHTS:Nursery students molested in Mumbai;  The locals destroyed the school

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker