EntertainmentKeralaNews

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു

കൊച്ചി:നടി രഞ്ജിനിയുടെ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു.

മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റി 2019 ഡിസംബർ 31ന് സർക്കാറിനു റിപ്പോർട്ട് കൈമാറിയിരുന്നു. ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പൂർണമായി ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കും. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ പുറത്തുവിട്ടിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.

നേരത്തെ ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടുമെന്നായിരുന്നു സാസ്കാരിക വകുപ്പിന്‍റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അറിയിച്ചിരുന്നത്. എന്നാല്‍, തങ്ങള്‍ കൊടുത്ത മൊഴി തന്നെയാണോ റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയതെന്ന് അറിയില്ലെന്നും തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടരുതെന്നും ആവശ്യപ്പെട്ട് രഞ്ജിനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശമനുസരിച്ച്‌ താൻ സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹരജിയുമായി ഹൈകോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിവിധിക്ക് അനുസൃതമായിരിക്കും തുടർ നടപടികളെന്ന് ശനിയാഴ്ച സാസ്കാരിക വകുപ്പിന്‍റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്.പി.ഐ.ഒ) വിവരാവകാശ അപേക്ഷകരെ അറിയിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നതിന് നിയമപരമായി ഒരു തടസ്സവും സർക്കാറിനും സാംസ്കാരിക വകുപ്പിനും ഇല്ലെന്നിരിക്കെ നടിയുടെ അഭ്യർഥനയില്‍ റിപ്പോർട്ട് തടഞ്ഞ എസ്.പി.ഐ.ഒയുടെ നടപടിക്കെതിരെ അപേക്ഷകർ വിവരാവകാശ കമീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ എസ്.പി.ഐ.ഒയോട് വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുല്‍ ഹക്കീം അടിയന്തര വിശദീകരണം തേടുകയും ചെയ്തിരുന്നു.

🅾️ മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോ‍ർട്ട് പറയുന്നത്.
അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകള്‍ക്കെന്ന് റിപ്പോർട്ടില്‍ പറയുന്നു. മേഖലയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നല്‍കിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയില്‍ ലൈംഗിക ചൂഷണത്തിനടക്കം പ്രവ‍ർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച്‌ ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.
ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. വഴിമാറിപ്പോവുക, നിലനില്‍ക്കണമെങ്കില്‍ ചൂഷണത്തിന് വിധേയരാവുകയെന്ന നിലയാണെന്നും പറഞ്ഞ റിപ്പോർട്ടില്‍, വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയെന്നും ഹേമ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കും. 49 ആം പേജിലെ 96 ആം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.


🅾️ മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നത്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവർക്ക് അവസരങ്ങള്‍ ലഭിക്കില്ല.
ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ട്. വിട്ടുവീഴ്ച ചെയ്യുന്നവരെ കോപറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കുന്നു. പരാതി പറയുന്നവരെ പ്രശ്നക്കാരായി കാണുന്നു. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദമുണ്ടാകുന്നു. ആലിംഗനം ചെയ്യുന്ന സീൻ 17 തവണ വരെ എടുപ്പിച്ച്‌ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും മൊഴിയുണ്ട്.
സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. നിർമാതാക്കളും സംവിധായകരുമെല്ലാം അടങ്ങുന്ന 15 അംഗ ഒരു പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് മലയാള സിനിമ ലോകം. വിലക്ക് തീരുമാനിക്കുന്നത് ഈ സംഘമാണ്.
സിനിമ രംഗത്തുള്ളത് പുറത്തേക്കുള്ള തിളക്കം മാത്രമാണ്. സിനിമയില്‍ കടുത്ത ആണ്‍കോയ്മ നിലനില്‍ക്കുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. സ്ത്രീകള്‍ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. പലപ്പോഴും ശുചിമുറി പോലും നിഷേധിക്കുന്നു. തുണികളുടെ മറവില്‍ വസ്ത്രം മാറേണ്ടിവരുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല. നടിമാരുടെ മുറികളില്‍ മുട്ടുന്നത് പതിവാണ്. നടിമാർ ജീവഭയം കാരണം തുറന്നുപറയാൻ മടിക്കുന്നുവെന്നും മൊഴികള്‍ കേട്ടത് വേദനയോടെയാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും മറ്റു ലഹരികളും കർശനമായി വിലക്കണം, സിനിമയില്‍ പ്രവർത്തിക്കുന്ന വനിതകള്‍ക്ക് നിർമാതാവ് സുരക്ഷിത താമസ-യാത്രാ സൗകര്യങ്ങള്‍ നല്‍കണം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്, വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം തുടങ്ങി വിവിധ നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്.
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച്‌ പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സല കുമാരി എന്നിവരായിരുന്നു കമീഷൻ അംഗങ്ങള്‍. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിന് കൈമാറിയത്. വിവരാവകാശ കമീഷന്റെ നിർദേശം അനുസരിച്ചാണ് വർഷങ്ങള്‍ക്കുശേഷം റിപ്പോർട്ട് പുറത്തുവിട്ടത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ കമീഷൻ നിർദേശപ്രകാരം റിപ്പോർട്ടില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 233 പേജുള്ള റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.


🅾️ സ്ത്രീകള്‍ സിനിമയിലെത്തുന്നത് പണമുണ്ടാക്കാൻ വേണ്ടിയാണെന്ന പൊതു കാഴ്ചപ്പാടാണ് മലയാള സിനിമയിലുള്ളതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.അതിനായി അവള്‍ എല്ലാറ്റിനോടും കീഴടങ്ങേണ്ടവളാണെന്ന തോന്നലാണ് സൃഷ്ടിക്കപ്പെടുന്നത്.
കലയോടുള്ള അഭിനിവേശവും അഭിനയമോഹവും കൊണ്ടാണ് സ്ത്രീകള്‍ സിനിമയിലെത്തുന്നതെന്ന് ചലച്ചിത്രമേഖലയിലെ പുരുഷന്മാർക്ക് സങ്കല്‍പിക്കാൻ പോലും കഴിയുന്നില്ല. സ്ത്രീകള്‍ പ്രശസ്തിക്കും പണത്തിനും വേണ്ടി മാത്രമാണെത്തുന്നതെന്ന് കരുതുന്ന അവർ, സിനിമയില്‍ അവസരം കിട്ടാൻ ആർക്കൊപ്പവും നടിമാർ കിടപ്പറ പങ്കിടണമെന്ന ചിന്താഗതിക്കാരാണ്. ആലിംഗനം ചെയ്യുന്ന സീൻ ബോധപൂർവം 17 തവണ വരെ റീടേക്ക് എടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ട്.
ഒരു നടി പ്രശ്നക്കാരിയാണെന്ന് സിനിമാമേഖലയിലെ ഒരു പുരുഷൻ ചിന്തിച്ചാല്‍ അവർക്ക് പിന്നീട് ഒരു പടത്തിലും അവസരം കിട്ടില്ല. അതിനാല്‍, അഭിനയത്തോട് അടങ്ങാത്ത ആഗ്രഹമുള്ള നടിമാർ ഈ പീഡനമെല്ലാം നിശബ്ദമായി സഹിക്കേണ്ടി വരുന്നു. ഇത് സാക്ഷ്യപ്പെടുത്തിയ ഒരു നടിയോട് എല്ലാ നടിമാർക്കും ഇതാണോ അനുഭവമെന്ന് കമ്മിറ്റി ചോദിച്ചപ്പോള്‍ ‘ആയിരിക്കാം. എന്നാല്‍, ഈ പ്രശ്നങ്ങള്‍ തുറന്നുപറയാൻ അവർക്ക് പേടിയാവും’ എന്നായിരുന്നു മറുപടി.


🅾️ മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനവും ചൂഷണവും വിശദമായി തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നുണ്ട്.പലതും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ‘തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ആകാശം ദുരൂഹതകള്‍ നിറഞ്ഞതാണ്. പക്ഷേ, ശാസ്ത്രീയ അന്വേഷണത്തില്‍ നക്ഷത്രങ്ങള്‍ക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും ഉപ്പുപോലും കാഴ്ചക്ക് പഞ്ചസാര പോലെയാണെന്നും’ പറഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ആരംഭിക്കുന്നത്.
സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് റിപ്പോർട്ട് പറയുന്നു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവർക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ട്. പരാതി പറയുന്നവരെ പ്രശ്നക്കാരായി കാണുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. മലയാള സിനിമയില്‍ ആണ്‍കോയ്മ നിലനില്‍ക്കുന്നു. സ്ത്രീകള്‍ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. നടിമാർ ജീവഭയം കാരണം തുറന്നുപറയാൻ മടിക്കുന്നു.
വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. പൊലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്‌ മാത്രമാണ്. അതിക്രമം കാട്ടുന്നവരില്‍ സിനിമയിലെ ഉന്നതർ വരെയുണ്ട്. എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍ നേരിടുന്നു. വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും.
വഴങ്ങാത്തവര്‍ക്ക് ശിക്ഷയായി രംഗങ്ങള്‍ ആവര്‍ത്തച്ചെടുക്കും. രാത്രികാലങ്ങളില്‍ വന്ന് മുറികളില്‍ മുട്ടിവിളിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. നടി രഞ്ജിനിയുടെ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്.


🅾️ ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണമെന്നും സിനിമയില്‍ പ്രവർത്തിക്കുന്ന വനിതകള്‍ക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണമെന്നും ഹേമ കമ്മിറ്റി ശുപാർശ ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം.


🅾️ കാലങ്ങളായി സിനിമ മേഖലയില്‍ നിലനില്‍ക്കുന്നുവെന്ന് പരക്കെ ആരോപണങ്ങള്‍ ഉയരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വഴി പുറത്തു വരുന്നത്.ഇതര തൊഴില്‍ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നടന്മാരും നടിമാരും വീട്ടില്‍നിന്ന് ദിവസങ്ങളും ചിലപ്പോള്‍ മാസങ്ങളും വിട്ടുനിന്നാണ് ഷൂട്ടിങ് പൂർത്തിയാക്കുന്നത്. ചിലപ്പോഴൊക്കെ വിദേശത്തും ചിത്രീകരണം ഉണ്ടാവാറുണ്ട്.
സിനിമ മേഖലയിലെ ലൈംഗിക ചൂഷണം, കള്ളപ്പണം, മയക്കുമരുന്ന്, ക്വട്ടേഷൻ സാന്നിധ്യം എന്നിവ സംബന്ധിച്ച്‌ ഇടക്കിടെ പരാതി ഉയർന്നു വരാറുണ്ട്. എന്നാല്‍ ഒന്നും എവിടെയും എത്താറില്ല എന്നതാണ് വാസ്തവം.
ഇക്കാര്യത്തില്‍ ഒരു നടപടിയുമെടുക്കാതെ സാംസ്കാരിക വകുപ്പ് ഒഴിഞ്ഞുമാറുന്ന സ്ഥിതിയാണ് മിക്കവാറും നടക്കാറുള്ളത്. ‘സാംസ്കാരിക വകുപ്പിന്റെ കീഴിലാണ് സിനിമ മേഖല. താര സംഘടനയാകട്ടെ തങ്ങളുടെ അംഗങ്ങള്‍ക്കു നേരെയുള്ള ആരോപണങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കാറില്ല.
ഇനി അല്‍പം പ്രസിദ്ധിയുള്ള നടനാണെങ്കില്‍ പ്രത്യേകിച്ചും. നേരത്തേ, ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലും തികച്ചും കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്.
മാധ്യമങ്ങളുടെ വ്യാപക ഇടപെടലും നടൻ  യുവതാരങ്ങളുടെ ഇടപെടലുമാണ് കുറച്ചെങ്കിലും നടപടി സ്വീകരിക്കാൻ ‘അമ്മ’യെ പ്രേരിപ്പിച്ചത്. ഗ്ലാമർ പരിവേഷമുള്ള ഈ തൊഴില്‍ മേഖല കലയെയും സാഹിത്യത്തേയും ഒക്കെ കൈയൊഴിഞ്ഞിട്ട് കാലമേറെയായി. മയക്കുമരുന്ന് വിതരണത്തിനും മറ്റും നിയമവിരുദ്ധ പ്രവർത്തനത്തിനും എല്ലാ സിനിമ യൂനിറ്റുകളിലും പ്രത്യേകം ഏജന്റുമാരുണ്ട് എന്നതാണ് വാസ്തവം. അവരുടെയൊക്കെ തണല്‍ ഇൻഡസ്ട്രിയിലെ പ്രമുഖരുമാണ്.
സർക്കാറും സാംസ്കാരിക വകുപ്പും അടിയന്തര ശ്രദ്ധ ഇനിയെങ്കിലും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.


🅾️ മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നടിയുടെ ഞെട്ടിക്കുന്ന മൊഴി.തലേദിവസത്തെ മോശം അനുഭവം മാനസികമായി തളർത്തിയതിനാല്‍ ഒരു ഷോട്ടെടുക്കാൻ 17 റീ ടേക്കുകള്‍ എടുക്കേണ്ടി വന്നു. അപ്പോള്‍ സംവിധായകന്റെ കടുത്ത വിമർശനം നേരിടേണ്ടി വന്നുവെന്നും നടി പറയുന്നു. കരാറിലില്ലാത്ത തരത്തില്‍ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമീഷന് മൊഴി നല്‍കി.


🅾️ അനുവാദമില്ലാതെ ഷൂട്ട് ചെയ്ത രംഗങ്ങള്‍ ഒഴിവാക്കാൻ വരെ നടിമാരോട് വഴങ്ങിക്കൊടുക്കാൻ പറഞ്ഞവരുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്.സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്നത് കടുത്ത ലൈംഗക ചൂഷണമാണെന്നാണ് റിട്ട.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കരാറില്ലാത്ത നഗ്ന രംഗങ്ങള്‍ ഷൂട്ട് ചെയ്തത് സിനിമയില്‍ നിന്നും ഒഴിക്കാൻ ആവശ്യപ്പെട്ട നടിയോട് സംവിധായകൻ വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടില്‍ പറയുന്നു. നടിമാരുടെ മൊഴി പരാമർശിച്ചാണ് റിപ്പോർട്ട്. അനുവാദമില്ലാതെ ചിത്രീകരിച്ച നഗ്നത ഡബ്ബിംഗ് സമയത്താണ് കണ്ടത്, ആ സീൻ ഒഴിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ ലംഗിക താത്പര്യത്തിന് വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടാന്നാണ് മൊഴി.
നടന്മാരും സംവിധായകരും നിർമ്മാതാക്കളുമടക്കമുള്ളവർ ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങാൻ സമ്മർദ്ദം ചെലുത്തും. സിനിമാ സെറ്റില്‍ പ്രധാന നടിമാർക്ക് മാത്രമേ നല്ല ഭക്ഷണം ലഭിക്കൂ. സ്ത്രീ അഭിനേതാക്കള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നു. മൂത്രമൊഴിക്കാൻ പോലും സൗകര്യ ഇല്ലാത്തതിനാല്‍ വെള്ളം കുടിക്കാതെ പല സ്ത്രീകളും ലൊക്കേഷനില്‍ കഴിയേണ്ട അവസ്ഥ ആണ്. ഒന്ന് കിടക്കാനോ ഉറങ്ങാനോ ഉള്ള സൗകര്യങ്ങളില്ല. ലൊക്കേഷനില്‍ തന്നെ മറയുണ്ടാക്കി പ്രഥമകാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയാണ്.
ജൂനിയർ ആർട്ടിസ്റ്റുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈംഗികത ആവശ്യത്തിന് വഴങ്ങിയാല്‍ മാത്രമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത്. വനിതാ പ്രൊഡ്യൂസർമാരെയും നടന്മാരും പ്രവർത്തകരും അപമാനിക്കും. സിനിമയിലെ സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി മാത്രമാണ് പലരും കാണുന്നത്. ‘നോ’ പറഞ്ഞാല്‍ ഓക്കെ ആയ സീനുകള്‍ വരെ വലതവണ റീട്ടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം ചെയ്യും. പരാതി പറഞ്ഞാല്‍ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തും. ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ അസഭ്യവർഷം നടത്തി മാനസികമായി തകർക്കും. ഇതിനായി വലിയ സംഘം തന്നെ ഉണ്ടെന്നും ഹേമക്കമ്മിറ്റിക്ക് മുമ്പാകെ നടിമാർ മൊഴി നല്‍കിയിട്ടുണ്ട്.
വഴങ്ങാത്തവരെ പ്രശ്‍നക്കാരായി മുദ്രകുത്തുകയാണ്. പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയമുള്ളതിനാലാണ്. സിനിമയിലെ ഉന്നതരും അതിക്രമം കാട്ടിയിട്ടുണ്ടെന്നാണ് മൊഴി. ഏറെ നാളത്തെ സസ്പെൻസിന് ഒടുവില്‍ ഇന്ന് രണ്ടരയോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. 49മത്തെ പേജിലെ 96മത്തെ പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.


🅾️ ഹേമ കമ്മിറ്റി റിപ്പോർട്ട് വിശദമായി പഠിച്ചിട്ട് മറുപടി പറയാമെന്ന് താരസംഘടന ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സിദ്ദീഖ്.ആർക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.
ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ദിവസമായി അമ്മയുടെ ഒരു ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപ്പോർട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം. മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. അറിയാതെ ഒരു വാക്ക് പറഞ്ഞാല്‍ പോലും ഭാവിയില്‍ വലിയ പ്രശ്നങ്ങളുണ്ടാകുമെന്നും സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു.
ആർക്കെതിരെയാണ് വിവേചനം, ഏത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടത്, ആർക്കെതിരെയാണ് പരാതി എന്നൊക്കെ വിശദമായി പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.


STORY HIGHLIGHTS:Hema committee report released

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker