IndiaNews

സ്വാതന്ത്ര്യദിനം മുതല്‍ ‘ഗുഡ് മോണിങ്’ പറയുന്നതിന് പകരം ഇനി മുതല്‍ ‘ജയ് ഹിന്ദ്’ മതിയെന്ന് സർക്കാർ.

ഹരിയാനയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍’ഗുഡ് മോണിങ്’ പറയുന്നതിന് പകരം ഇനി മുതല്‍ ‘ജയ് ഹിന്ദ്’ പറയണം; പുതിയ തീരുമാനം

ഹരിയാനയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വാതന്ത്ര്യദിനം മുതല്‍ ‘ഗുഡ് മോണിങ്’ പറയുന്നതിന് പകരം ഇനി മുതല്‍ ‘ജയ് ഹിന്ദ്’ മതിയെന്ന് സർക്കാർ.

ഇതിനായി വിദ്യാഭ്യാസ വകുപ്പ് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.. വിദ്യാർത്ഥികളില്‍ ദേശസ്നേഹം വളർത്തുന്നതിനായാണ് തീരുമാനം എന്നാണ് സർക്കാരിന്റെ വാദം.

വിദ്യാർത്ഥികളില്‍ ദേശീയ ഐക്യവും സമ്ബന്നമായ ഇന്ത്യയുടെ ചരിത്രത്തോടുള്ള ആദരവും വർദ്ധിക്കും.എല്ലാദിവസവും പറയുന്നതോടെ ഇത് പ്രചോദിപ്പിക്കപ്പെടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു.

കുട്ടികള്‍ക്കിടയില്‍ ആഴത്തില്‍ ദേശസ്നേഹവും ദേശീയതയെ കുറിച്ചുള്ള അഭിമാനവും വളർത്തുന്നതിന് ആണ് ഗുഡ്മോണിങ് പറയുന്നതിന് പകരം ജയ് ഹിന്ദ് മതിയെന്ന് തീരുമാനം എടുത്തിരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്കരിച്ചതാണ് ജയ്ഹിന്ദ് എന്ന പദം .പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം സായുധസേന ഇത് സ്വീകരിച്ചു.

STORY HIGHLIGHTS:Instead of saying ‘Good Morning’ since Independence Day, the government has said that ‘Jai Hind’ is sufficient from now on.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker