ഡൽഹി:ഇന്ത്യയെക്കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ്.
എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഹിൻഡൻബർഗ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവരും’ എന്നായിരുന്നു സന്ദേശം.
2023 ജനുവരിയില്‍ അദാനി കമ്ബനിക്കെതിരായ വിവരങ്ങള്‍ പുറത്തുവിട്ടതും ഹിൻഡൻബർഗായിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്ബനികളുടെ ഓഹരിമൂല്യത്തില്‍ 72 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു.
വിദേശത്ത് രൂപീകരിച്ച കടലാസ് കമ്ബനികളില്‍നിന്നും സ്വന്തം കമ്ബനികളിലെ ഓഹരികളില്‍ നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ് വൻ ലാഭം കൊയ്തു എന്നതുള്‍പ്പെടെയുള്ള ആരോപണമാണ് അന്ന് ഹിൻഡൻബർഗ് പുറത്തുവിട്ടത്.
STORY HIGHLIGHTS:Hindenburg, the US short seller, warns that big information will be released about India.
Something big soon India
— Hindenburg Research (@HindenburgRes) August 10, 2024