NewsWorld

ഷെയ്ഖ് ഹസീന സ്ഥാനം രാജിവച്ച്‌ രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ പ്രതിഷേധക്കാർമോഷണ പരമ്പരക്ക് തുടക്കമിട്ടു.

ബംഗ്ലാദേശ്:പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനം രാജിവച്ച്‌ രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ ആയിരത്തിലേറെ വരുന്ന പ്രതിഷേധക്കാർ ഔദ്യോഗിക വസതിയില്‍ ഇരച്ചെത്തി മോഷണ പരമ്ബരയ്‌ക്ക് തുടക്കമിട്ടു.

ഹസീനയുടെ സാരി മുതല്‍ സകലതും കൊള്ളയടിച്ചു; തളര്‍ന്നവര്‍ ബിരിയാണി അകത്താക്കി പ്രധാനമന്ത്രിയുടെ കട്ടിലില്‍ വിശ്രമിച്ചു; അഴിഞ്ഞാടി പ്രതിഷേധക്കാര്‍

തിങ്കളാഴ്ച ധാക്കയിലെ പ്രധാന മന്ത്രിയുടെ വസതിയിലെ കസേരയും മേശയും ടെലിവിഷനും വെള്ളി പാത്രങ്ങളും വള‍ർത്തു മൃഗങ്ങളുമടക്കം എല്ലാം മോഷ്ടിച്ചു. ആടും കോഴിയും താറാവും അടക്കം മോഷ്ടിക്കപ്പെട്ടവയിലുണ്ട്.



വസതിയിലുടനീളമുള്ള മുറികള്‍ കൊള്ളയടിച്ച ഇവർ അടുക്കളയില്‍ കയറി ഫ്രിഡ്ജിലുണ്ടായിരുന്ന ബിരിയാണിയും മീനും കഴിക്കുന്നതും കാണാമായിരുന്നു. തളർന്ന പ്രതിഷേധക്കാരില്‍ ചിലർ ഹസീനയുടെ കട്ടിലില്‍ വിശ്രമിക്കുന്നതും കണ്ടു. ചിലരാക‌ട്ടെ പ്രധാനമന്ത്രിയുടെ സാരി ശേഖരവും വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങുന്ന സ്യൂട്ട്‌കേസുമായി ഓടി രക്ഷപ്പെട്ടു

ഹസീന ഗവണ്‍മെൻ്റിന്റെ പതനം ആഘോഷിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന നിരവധിപേ‍ർ ധാക്കയിലെ സെൻട്രല്‍ സ്ക്വയറില്‍ തമ്ബടിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുക്കയറിയത്.കെട്ടിടത്തിനുള്ളിലെ ഹസീനയുടെ ഛായാചിത്രങ്ങളും പ്രതിഷേധക്കാർ നശിപ്പിച്ചു. വസതിയിലെ തടാകത്തില്‍ കുളിക്കുന്ന പ്രതിഷേധക്കാ‍ർ മീൻ പിടിക്കുന്നതും കാണാമായിരുന്നു. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീ‍ഡിയയില്‍ പുറത്തുവന്നു.

STORY HIGHLIGHTS:: Soon after Prime Minister Sheikh Hasina resigned and left the country, more than a thousand protesters stormed the official residence and started a series of thefts.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker