
വയനാട്:വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മുണ്ടക്കൈ എന്ന പ്രദേശത്ത് ഇന്നുണ്ടായ ഉരുൾ പൊട്ടലിൽ നിരവധിപേർ മരണപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ മൊബൈൽ ഫ്രീസറുകളുടെ ആവശ്യകത സംജാതമായിട്ടുണ്ട്. വിവിധ ആശുപത്രി/ സംഘടനകൾ എന്നിവരുടെ കൈവശമുള്ള പരമാവധി മൊബൈൽ ഫ്രീസറുകൾ ലഭ്യമാക്കുന്നതിന് അഭ്യർത്ഥിക്കുന്നു.ബന്ധപ്പെടേണ്ട നമ്പര്‍:9656136700

വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മൊബൈല്‍ ഫ്രീസറുകളുടെ കുറവുണ്ട്. മുസ്ലീം ലീഗിന് കീഴിലുള്ള സി.എച്ച് സെന്ററുകള്‍, ശിഹാബ് തങ്ങള്‍ സെന്ററുകൾ,PTH യൂണിറ്റുകൾ എന്നിവിടിങ്ങളില്‍ ലഭ്യമായ മൊബൈല്‍ ഫ്രീസറുകള്‍ വയനാട്, മലപ്പുറം ജില്ലാ കലക്ടര്‍മാരുമായി ബന്ധപ്പെട്ട് വയനാട്ടിലേക്ക് എത്തിക്കുന്നതിന് ഭാരവാഹികള്‍ ശ്രദ്ധിക്കണം.
🎯പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ബന്ധപ്പെടേണ്ട നമ്പർ ആണ് താഴെ
9447097703. മാനന്തവാടി സബ്കലക്ടർ

STORY HIGHLIGHTS:Let’s join hands for Wayanad