IndiaNews

സിവില്‍ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റില്‍ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.

ഡല്‍ഹിയിലെ സിവില്‍ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റില്‍ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.

അപകടത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം കയറിയതാണ് വലിയ ദുരന്തത്തിന് കാരണമായത്. അപകടത്തിന് തൊട്ടുപിന്നാലെ സംഭവുമായി ബന്ധപ്പെട്ട് അക്കാദമിയുടെ ഭാഗമായ രണ്ട് ആളുകളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് സംഭവം. റാവു സിവില്‍ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റില്‍ പ്രവർത്തിക്കുന്നത്. ശനിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. വെള്ളത്തില്‍ ബേസ് മെന്റ് പൂർണമായി മുങ്ങിയതോടെ രക്ഷാദൗത്യവും ശ്രമകരമായി. കുടുങ്ങിക്കിടന്ന 14 കുട്ടികളെ രക്ഷിക്കാൻ ദേശിയ ദുരന്ത നിവാരണ സേനയുടെ പ്രവര്തകരക്കായി. കൂടുതല്‍ കുട്ടികള്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നു എന്നാണ് റിപ്പോർട്ടുകള്‍.

സിവില്‍ സര്‍വീസ് അക്കാദമിയിലെ വെള്ളക്കെട്ടില്‍ മരിച്ചവരില്‍ ഒരു മലയാളിയും

ഡല്‍ഹിയില്‍ കനത്ത മഴയാണ് കുറച്ചുദിവസങ്ങളിലായി പെയ്യുന്നത്. ഡ്രൈനേജ് തകർന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാൻ കാരണമെന്നാണ് പറയപ്പെടുന്നത്. അതേസമയം സംഭവത്തില്‍ ഡല്‍ഹി സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.

STORY HIGHLIGHTS:Three students met a tragic end when water entered the basement of the Civil Service Training Centre.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker