NewsWorld

33 -ാം ഒളിംപിക്സിന് പാരീസിൽ ഇന്ന് കൊടിയേറ്റ്

33 -ാം ഒളിംപിക്സിന് പാരീസിൽ ഇന്ന് കൊടിയേറ്റ്.

ലോകം കാണാത്ത പുതിയ ചില കാര്യങ്ങളാണ് 2024 പാരീസ് ഒളിംപിക്സിൽ അരങ്ങേറാൻ ഒരുങ്ങുന്നത്. ഇക്കാലമത്രയുമായി ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങും മാർച്ച് പാസ്റ്റും മുഖ്യവേദിയിൽ വെച്ചായിരുന്നു. എന്നാൽ, ഇതിന് പാരീസിൽ മാറ്റം വരുന്നു. പാരീസ് വേദിയാകുന്ന 33 -ാം ഒളിമ്പിക്സിന്റെ ഉദ്ഘാടനം പാരീസ് നഗരത്തിന്റെ സിരയായി ഒഴുകുന്ന സെയ്ൻ നദിയിൽ വെച്ചാണ്.

സെയ്ൻ നദിയിലൂടെ ആറു കിലോ മീറ്റർ ബോട്ടിൽ സഞ്ചരിച്ചാണ് കായിക താരങ്ങൾ ഉദ്ഘാടന ചടങ്ങിന് എത്തുക. ഏകദേശം നൂറോളം ബോട്ടുകളിൽ കായിക താരങ്ങളും കലാകാരന്മാരും വേദിയിലേക്ക് എത്തും. ഈഫൽ ടവറിന്റെ മുന്നിലുള്ള ട്രൊക്കെദേരോ ഉദ്യാനത്തിനു സമീപമുള്ള, ഈഫലിനെയും ട്രൊക്കെരേദോയെയും ഒന്നിക്കുന്ന യേന പാലത്തിൽ വെച്ചാണ് യാത്ര അവസാനിക്കുന്നത്. അവിടെ വെച്ച് ഉദ്ഘാടന സമ്മേളനം അരങ്ങേറും. ചരിത്രത്തിൽ ആദ്യമായാണ് തുറന്ന വേദിയിൽ വെച്ച് ഒരു ഒളിമ്പിക്സ് ഉദ്ഘാടനം നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.



1924 ഒളിമ്പിക്സിന്റെ 100 -ാം വാർഷികം എന്ന നിലയിലാണ് ഫ്രഞ്ച് സർക്കാർ ഇത്തവണ പാരീസ് ഒളിമ്പിക്സ് ആഘോഷിക്കുന്നത്. 1924 ൽ ആയിരുന്നു ഇതിനു മുൻപ് പാരീസ് ഒളിമ്പിക്സിനു വേദിയായത്. ലണ്ടനു ശേഷം മൂന്നു തവണ ഒളിമ്പിക്സിന് വേദിയാകുന്ന രണ്ടാമത് നഗരമാണ് പാരീസ് എന്നതും ശ്രദ്ധേയം. 2026 ഒളിംപിക്സിനു വേദിയൊരുക്കുന്നതോടെ ലോസ് ആഞ്ചലസും ഈ പട്ടികയിലേക്ക് എത്തും. 1900, 1924 എന്നിങ്ങനെയാണ് മുൻപ് പാരീസ് ഒളിമ്പിക്സിനു വേദിയായത്. ലണ്ടനിൽ 1908, 1948, 2012 എന്നിങ്ങനെ മൂന്ന് തവണ ഒളിംപ്ക്സ് അരങ്ങേറി.

പാരീസ് ഒളിമ്പിക്സിനായി 206 രാജ്യങ്ങളിൽ നിന്ന് 10,714 കായിക താരങ്ങൾ എത്തും. 32 കായിക ഇനങ്ങളിലായി 329 മത്സരങ്ങളാണ് പാരീസിൽ അരങ്ങേറുന്നത്. റിസർവ് കളിക്കാർ ഉൾപ്പെടെ 117 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരീസിൽ എത്തിയിരിക്കുന്നത്. ടേബിൾ ടെന്നീസ് ഇതിഹാസം ശരത് കമൽ, രണ്ട് ഒളിമ്പിക്സ് മെഡൽ ജേതാവായ ബാഡ്മിന്റൺൺ വനിതാ സൂപ്പർ താരം പിവി സിന്ധു എന്നിവരാണ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ ദേശീയ പതാക കൈയിലേന്തുന്നത്

STORY HIGHLIGHTS:The 33rd Olympics will be flagged off in Paris today

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker