KeralaNews

വ്ലോഗർ വിക്കി തഗ് അറസ്റ്റിൽ



വ്ലോഗർ വിക്കി തഗ് അറസ്റ്റിൽ

പാലക്കാട്: ആയുധം കൈവശംവെച്ച കേസിൽ പാല ക്കാട് കോടതിയിൽ കീഴടങ്ങിയ വ്ലോഗർ വിക്കി തഗിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 2022ൽ പാലക്കാട് ചന്ദ്രനഗറിൽ എക്സൈസ് സംഘത്തിൻ്റെ പരിശോധനയിലാണ് കാ റിൽനിന്ന് 20 ഗ്രാം മെത്തഫെറ്റമിൻ, കത്തി, തോക്ക് എ ന്നിവയുമായി വിക്കിയെയും സുഹൃത്തും നിയമവിദ്യാർ ഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമു റി എസ്. വിനീതിനെയും പിടികൂടിയത്.

വാളയാറിൽ പരിശോധനക്കിടെ നിർത്താതെപോയ കാ ർ എക്സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അ റസ്റ്റ് ചെയ്തതിനു പിന്നാലെ വിക്കി തഗ് ഓടിരക്ഷപ്പെട്ടു. പിന്നീട് പിടികൂടി. എന്നാൽ, ലഹരിക്കടത്ത് കേസിൽ ഇ രുവർക്കും ജാമ്യം ലഭിച്ചു.

ആയുധം കൈവശംവെച്ച കേസിൽ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും നിരസിച്ചിരുന്നു. ആലപ്പു ഴ ചുനക്കര ദേശം മംഗലത്ത് വിഗ്നേഷ് വേണുവാണ് വിക്കി തഗ് എന്ന പേരിൽ യൂട്യൂബ് ചാനലിൽ നിരവധി ആരാധകരെ നേടിയത്.

STORY HIGHLIGHTS:Vlogger Vicky Thug arrested

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker