Sports

വനിതാ ഏഷ്യാ കപ്പ് ടി-20യില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം.

വനിതാ ഏഷ്യാ കപ്പ് ടി-20യില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്താണ് ടൂര്‍ണമെന്റിലെ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറില്‍ ഏഴ് വിക്കറ്റ് നിലനില്‍ക്കെ അനായാസ ജയം നേടി. സ്‌കോര്‍: പാകിസ്താന്‍-108/10 (19.2 ഓവര്‍). ഇന്ത്യ-109/3 (14.1 ഓവര്‍).

പാകിസ്താന്‍ ഉയര്‍ത്തിയ 109 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം കൈപ്പിടിയിലെത്തിച്ചത്. 31 പന്തില്‍ ഒന്‍പത് ഫോറുകള്‍ ചേര്‍ത്ത് സ്മൃതി നേടിയ 45 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. പത്താം ഓവറില്‍ സയിദ അറൂബ് ഷായാണ് സ്മൃതിയെ മടക്കിയത്. ഷഫാലി വര്‍മ 29 പന്തില്‍നിന്ന് 40 റണ്‍സ് നേടി. 12-ാം ഓവറില്‍ വീണ്ടുമെത്തിയ അറൂബ് ഷായ്ക്ക് തന്നെയാണ് വിക്കറ്റ്. ഷഫാലിയും സ്മൃതിയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 85 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ദയാലന്‍ ഹേമലതയും (11 പന്തില്‍ 14) റണ്‍സ് നേടി പുറത്തായി. നഷ്‌റ സന്ധുവിനാണ് വിക്കറ്റ്. തുടര്‍ന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (11 പന്തില്‍ 5) ജെമീമ റോഡ്രിഗസും (3 പന്തില്‍ 3) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്താനെ തുടക്കത്തിലെ ഇന്ത്യ പ്രതിരോധത്തിലാക്കിയിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഗുല്‍ ഫെറോസയെ(5) വീഴ്ത്തിയ പൂജ വസ്ട്രക്കര്‍ പാകിസ്താന് ആദ്യ പ്രഹരമേല്‍പ്പിച്ചു. തന്‍റെ രണ്ടാം ഓവറില്‍ തന്നെ പൂജ മുനീബ അലിയെ(11) കൂടി മടക്കി. സിദ്ര അമീന്‍(25) പൊരുതി നിന്നെങ്കിലും അലിയ റിയാസിനെ(6)ശ്രേയങ്ക പാട്ടീലും ക്യാപ്റ്റന്‍ നിദാ ദറിനെ(8) ദീപ്തി ശര്‍മയും പുറത്താക്കിയതോടെ പാകിസ്താന്‍ 51-4ലേക്ക് കൂപ്പുകുത്തി.
പിന്നാലെ അമീനെ രേണുക സിംഗ് മടക്കി. ടുബ ഹസനും(22) ഫാത്തിമ സനയും(16 പന്തില്‍ 22*) ചേര്‍ന്നാണ് പാകിസ്താനെ 100 കടത്തിയത്.

ഇന്ത്യക്കായി ദീപ്തി ശര്‍മ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പൂജ വസ്ട്രാക്കറും രേണുക സിംഗും ശ്രേയങ്ക പാട്ടീലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

STORY HIGHLIGHTS:India win Women’s Asia Cup T20

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker