IndiaNews

ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുതുക്കി റിസരവ് ബാങ്ക്.

മുംബൈ:ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുതുക്കി റിസരവ് ബാങ്ക്. തട്ടിപ്പുകള്‍ ആയി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ സമഗ്രമായ പട്ടികയും റിസര്‍വ് ബാങ്ക് തയാറാക്കിയിട്ടുണ്ട്.

വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണ്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, കേന്ദ്ര സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പുതിയ നിര്‍ദേശം ബാധകമായിരിക്കും.

നേരത്തെ പല അവസരങ്ങളിലായി ബാങ്കുകള്‍ക്ക് അയച്ച 36 സര്‍ക്കുലറുകള്‍ പരിഷ്കരിച്ചാണ് പുതിയ നിര്‍ദേശം തയാറാക്കിയിരിക്കുന്നത്. പുതിയ ഒരൊറ്റ മാനദണ്ഡം തയാറാക്കുന്നതിലൂടെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കൂടുതല്‍ അനായാസകരമായിരിക്കുമെന്നാണ് പ്രതീക്ഷ.

ബാങ്കുകളിലെ തട്ടിപ്പുകളായി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ പട്ടിക റിസര്‍വ് ബാങ്ക് തയാറാക്കിയിട്ടുണ്ട്.

1 ഫണ്ടുകളുടെ ദുരുപയോഗവും ക്രിമിനല്‍ വിശ്വാസ ലംഘനവും
2 വ്യാജ സ്വർണം പോലുള്ളവയിലൂടെയുള്ള പണം തട്ടല്‍
3 അക്കൌണ്ടുകളിലെ തിരിമറി, വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാട്
4 ഏതെങ്കിലും വ്യക്തിയെ കബളിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വസ്‌തുതകള്‍ മറച്ചുവെച്ച്‌ ആള്‍മാറാട്ടം നടത്തിയുള്ള വഞ്ചന
5 ഏതെങ്കിലും തെറ്റായ രേഖകള്‍/ഇലക്‌ട്രോണിക് രേഖകള്‍ ഉണ്ടാക്കി വഞ്ചന നടത്തുക

6 തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ ഇലക്‌ട്രോണിക് റെക്കോർഡ്, മറ്റ് രേഖകള്‍ എന്നിവയില്‍ മനഃപൂർവം കൃത്രിമം നടത്തല്‍, നശിപ്പിക്കല്‍, മാറ്റം വരുത്തല്‍, വികലമാക്കല്‍ എന്നിവ
7 തട്ടിപ്പിന് വേണ്ടിയുള്ള വായ്പാ സൗകര്യങ്ങള്‍
8 വിദേശ നാണ്യത്തിലടക്കമുള്ള തട്ടിപ്പ് ഇടപാടുകള്‍;
9 തട്ടിപ്പിന്റെ ഭാഗമായുള്ള ഇലക്‌ട്രോണിക് ബാങ്കിംഗ്/ ഡിജിറ്റല്‍ പേയ്‌മെന്റ് സംബന്ധമായ ഇടപാടുകള്‍.

STORY HIGHLIGHTS:Reserve Bank has revised the instructions to prevent fraudulent transactions in banks.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker