ന്യൂഡല്‍ഹി: ഒമാനിലുണ്ടായ എണ്ണക്കപ്പല്‍ അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരടക്കം ഒമ്ബത് കപ്പല്‍ ജീവനക്കാരെ രക്ഷിക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ട് ഇന്ത്യൻ നാവികസേന.
അപകടത്തില്‍പ്പെട്ട എണ്ണക്കപ്പല്‍ എം.വി. പ്രസ്റ്റീജ് ഫാള്‍ക്കണിന്‍റെ സമീപത്തേക്ക് യുദ്ധക്കപ്പല്‍ ഐ.എൻ.എസ് തേജ് എത്തുന്നതിന്‍റെ അടക്കമുള്ള ദൃശ്യങ്ങളാണ് നാവികസേന പുറത്ത് വിട്ടത്. രക്ഷപ്പെട്ട ഒമ്ബത് കപ്പല്‍ ജീവനക്കാർ ചെറുബോട്ടില്‍ ഇരിക്കുന്നതിന്‍റെ ചിത്രങ്ങളും നാവികസേന പുറത്തുവിട്ടു. അതേസമയം, എണ്ണക്കപ്പല്‍ അപകടത്തില്‍ കാണാതായവർക്കായി തിരച്ചില്‍ ഊർജിതമാണ്.
ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമ നിരീക്ഷണത്തിന് പി-81 വിമാനവുമാണ് രക്ഷാപ്രവർത്തനത്തില്‍ സജീവമായുള്ളത്. കാണാതായ ഏഴു പേർക്ക് വേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.അപകടത്തില്‍പ്പെട്ട 16 ജീവനക്കാരില്‍ ഒമ്ബത് പേരെയാണ് കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത്. ഇതില്‍ എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കൻ പൗരനും ഉള്‍പ്പെടുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു.
STORY HIGHLIGHTS:Oman oil tanker accident: Navy releases video of rescuing nine people including Indians