NewsWorld

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മസൂദ് പെസഷ്കിയാന് വിജയം

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരിഷ്കരണവാദിയും പാർലമെന്റംഗവുമായ മസൂദ് പെസഷ്കിയാന് വിജയം. എതിർ സ്ഥാനാർത്ഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമായ സയീദ് ജലീലിയെക്കാള്‍ മൂന്ന് ദശലക്ഷം വോട്ടുകള്‍ മസൂദിന് ലഭിച്ചതായാണ് റിപ്പോർട്ട്.

ഔദ്യോഗിക കണക്കനുസരിച്ച്‌ 53.7 ശതമാനം (16.3 മില്ല്യണ്‍) വോട്ടുകള്‍ പെസെഷ്കിയാൻ നേടി. ജലീലിക്ക് 44.3 ശതമാനം (13.5 മില്യണ്‍) വോട്ടുകള്‍ നേടി.

ജൂണ്‍ 28 ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സ്ഥാനാർഥികള്‍ക്കാർക്കും 51 ശതമാനത്തിലേറെ വോട്ടുകള്‍ നേടാനാകാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പെസെഷ്‌കിയൻ അനുയായികളുടെ വിജയാഹ്ലാദ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 24.5 ദശലക്ഷത്തിലധികം വോട്ടുകളില്‍ മസൂദ് 10.4 ദശലക്ഷം വോട്ടുകളും, സഈദ് ജലീലി 9.5 ദശലക്ഷം വോട്ടുകളും നേടിയിരുന്നു.

മെയ് 20 ന് അസർബൈജാനില്‍ നിന്ന് മടങ്ങുന്നതിനിടയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. നാമനിർദേശ പത്രിക സമർപ്പിച്ച 80 പേരില്‍ ആറ് പേർക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഗാർഡിയൻ കൗണ്‍സില്‍ അനുമതി നല്‍കിയത്.

STORY HIGHLIGHTS:Massoud Pesashkian wins Iran’s presidential election

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker