KeralaNews

ഫാർമസിയുടെ മറവില്‍ എം.ഡി.എം.എ കച്ചവടം നടത്തിയ സ്‌റ്റോറുടമയുടെ മകൻ എക്സൈസ് പിടിയില്‍.

നെടുമങ്ങാട്: ഫാർമസിയുടെ മറവില്‍ എം.ഡി.എം.എ കച്ചവടം നടത്തിയ സ്‌റ്റോറുടമയുടെ മകൻ എക്സൈസ് പിടിയില്‍. നെടുമങ്ങാട് തെക്കുംകര മുളവൻകോട് വാടയില്‍ ഷാനാസാണ് (34) പിടിയിലായത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് എതിർവശത്തെ കുറക്കോട് റോഡില്‍ പ്രവർത്തിക്കുന്ന വി.കെയർ ഫാർമസി എന്ന സ്ഥാപനത്തില്‍ നിന്നാണ് 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ കണ്ടെത്തിയത്.

എം.ഡി.എം.എയുമായി കസ്റ്റഡിയിലെടുത്ത മറ്റൊരാളെ ചോദ്യം ചെയ്തപ്പോഴാണ് ഫാർമസിയില്‍ വിദ്യാർത്ഥികള്‍ക്ക് ലഹരി വില്‍ക്കുന്ന വിവരം ലഭിച്ചത്. തുടർന്ന് എക്‌സൈസ് സംഘം ഫാർമസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ഒന്നര ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുക്കുകയായിരുന്നു. ഫാർമസി ഉടമ പലരുടെയും ലൈസൻസിയില്‍ വിവിധയിടങ്ങളില്‍ ഫാർമസി നടത്തുന്നുണ്ട്. സമാന കേസില്‍ ഷാനാസ് മുമ്ബും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴിയുള്ള ലഹരി വില്പന ശിക്ഷാർഹമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് സി.ഐ സുനില്‍ കുമാർ.സി.എസ് പറഞ്ഞു. രാത്രിയും ഫാർമസി തുറന്ന് സാധങ്ങള്‍ കൊടുക്കുന്നത് പതിവാണെന്ന നാട്ടുകാരുടെ പരാതിയില്‍ ഉദ്യോഗസ്ഥർ ഫാർമസി അടപ്പിച്ചു. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ പി.ആർ.രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ ബിജു.എസ്, ഗ്രേഡ് എസ്.ഐമാരായ സജി, നജിമുദ്ദീൻ, സിവില്‍ എക്‌സൈസ് ഓഫീസർ രാജേഷ്, വനിത സിവില്‍ ഓഫീസർ മഞ്ജുഷ, ഡ്രൈവർ ശ്രീജിത്ത് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

STORY HIGHLIGHTS:Excise arrests store owner’s son for selling MDMA under the guise of pharmacy.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker