ആരാധനകളുടെ പല വിധത്തിലുള്ള കൗതുകകരമായ സംഭവങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരാള്‍ മരിച്ചിട്ടും അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യാതെ ഫുട്‌ബോള്‍ മത്സരം കാണുന്ന കുടുംബത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിയ്ക്കുന്നത്.
മരണാനന്തര ചടങ്ങുകള്‍ പാതി വഴിയില്‍ നിര്‍ത്തിവെച്ച് കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരം കാണുന്ന കുടുംബമാണ് വീഡിയോയില്‍ ഉള്ളത്.
മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പെട്ടിയുടെ പുറത്ത് ഫുട്‌ബോള്‍ ജേഴ്‌സികള്‍ അണിയിച്ചിരിക്കുന്നതും പ്രോജക്ടര്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ ഫുട്‌ബോള്‍ സംപ്രേഷണം നടക്കുന്നതും വീഡിയോയില്‍ കാണാം. കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ചിലി – പെറു മത്സരമാണ് വീഡിയോയില്‍ ഉള്ളത്. മരണപ്പെട്ട വ്യക്തിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററും വീഡിയോയില്‍ കാണാന്‍ സാധിക്കും. ‘ അങ്കിള്‍ ഫെന, നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ സന്തോഷകരമായ നിമിഷങ്ങള്‍ക്ക് നന്ദി. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഞങ്ങള്‍ എപ്പോഴും ഓര്‍ക്കും ‘ – ശവപ്പെട്ടിയ്ക്കടുത്ത് സ്ഥാപിച്ച പോസ്റ്ററില്‍ എഴുതിയിരിക്കുന്നു.
വീഡിയോ വൈറലായതോടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ആളുകളുടെ ഫുട്‌ബോള്‍ പ്രണയവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എക്സില്‍ പങ്ക് വയ്ക്കപ്പെട്ട വീഡിയോയ്ക്ക് ചുവടെ പ്രതികരണങ്ങളുമായി നിരവധിപ്പേര്‍ എത്തുന്നുണ്ട്. കുടുംബം ഒന്നിച്ച് അവസാനമായി ഒരു ഫുട്‌ബോള്‍ മത്സരം കൂടി കണ്ടു എന്നായിരുന്നു ഒരാളുടെ പ്രതികരണം.
STORY HIGHLIGHTS:A video of a family watching a football match without burying a dead man has gone viral.
Chile 🇨🇱: During a funeral that happened at the same time as a Chile vs. Peru Copa America match, the family paused the service to watch the game on a big screen in the prayer room. They even decorated the coffin with player jerseys for good luck. 😆
pic.twitter.com/0KP7qpHh6d— Tom Valentino (@TomValentinoo) June 23, 2024