GulfTravelU A E

ദുബൈയിലെ പൊതുബസ് സർവീസില്‍ സ്വകാര്യ പങ്കാളിത്തത്തിന് ആലോചന.

ദുബൈയിലെ പൊതുബസ് സർവീസില്‍ സ്വകാര്യ പങ്കാളിത്തത്തിന് ആലോചന. പൊതുഗതാഗത മേഖല നവീകരിക്കുന്നതിന്റെ ഭാഗമായി ബസ് സർവീസ് നടത്താൻ പുറംജോലി കരാർ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ആർ.ടി.എ ചെയർമാൻ മതാർ അല്‍തായർ പറഞ്ഞു.

പൊതുഗതാഗത രംഗം നവീകരിക്കുന്നതിന് ദുബൈ ആർ.ടി.എ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഓഹിയോ ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

ഇതിന്റെ ഭാഗമായി പുറത്തിറക്കിയ വാർത്തകുറിപ്പിലാണ് ദുബൈയിലെ പൊതുബസ് സർവീസ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറം ജോലി കരാർ നല്‍കുന്നകാര്യം പരിഗണനയിലാണെന്ന് ആർ.ടിഎ ചെയർമാൻ അറിയിച്ചത്. ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ബഹ്‌റൂസിയാൻ, SORTA സി.ഇ.ഒ ഡെറിള്‍ ഹീലി എന്നിവർ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ഈരംഗത്തെ സാങ്കേതിക വിദ്യകളും നവീന ആശയങ്ങളും പരസ്പരം പങ്കുവെക്കാൻ ദുബൈ ആർ.ടി.എയും, SORTA യും ധാരണയിലെത്തി. പൊതുമേഖലയിലെ സാങ്കേതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ധാരണപ്രകാരം ഊന്നല്‍ നല്‍കുക. ദുബൈയിലെ അല്‍ഖൂസ് ബസ് ഡിപ്പോയിലെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സെന്റർ, എന്റർപ്രൈസ് കമാൻഡ് കണ്‍ട്രോള്‍ സെന്റർ എന്നിവ SORTA അധികൃതർ സന്ദർശിച്ചു.

STORY HIGHLIGHTS:Proposal for private participation in public bus service in Dubai.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker