IndiaNews

ജൂലൈ മുതൽ സാമ്പത്തിക രംഗത്തെ ഇടപാടുകളെ ബാധിക്കാവുന്ന ചില പ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം.

ഡൽഹി :ക്രെഡിറ്റ് കാർഡ് നിയമങ്ങള്‍, ആദായ നികുതി റിട്ടേണ്‍ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രധാന മാറ്റങ്ങളും ഡെഡ്ലൈനും ഉള്ള മാസമാണ് ജൂലൈ.

സാമ്ബത്തിക രംഗത്തെ ഇടപാടുകളെ ബാധിക്കാവുന്ന ചില പ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടോ?
ചില ക്രെഡിറ്റ് കാർഡ് കമ്ബനികള്‍ സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് നല്‍കുന്ന റിവാർഡ് പോയിൻ്റുകള്‍ നിർത്തലാക്കുകയാണ്. 2024 ജൂലൈ 15 മുതല്‍ എസ്ബിഐ കാ‍ർഡ് ഇത്തരം റിവാർഡ് പോയിൻ്റുകള്‍ നല്‍കില്ല.

ഇടപാടുകള്‍ക്ക് റിവാർഡ് പോയിൻ്റുകള്‍ ലഭ്യമല്ലാത്ത എസ്ബിഐ ക്രെഡിറ്റ് കാർഡുകളുടെ ലിസ്റ്റ് എസ്ബിഐ കാർഡ് വെബ്സൈറ്റില്‍ ലഭ്യമാണ്. എയ‍ർ ഇന്ത്യ എസ്ബിഐ പ്ലാറ്റിനം കാർഡ്, എയ‍ർ ഇന്ത്യ എസ്ബിഐ സിഗ്നേച്ച‍ർ കാർഡ്, ക്ലബ് വിസ്താര എസ്ബിഐ കാർഡ്, പേടിഎം എസ്ബിഐ കാ‍ർഡ്, റിലയൻസ് എസ്ബിഐ കാർഡ് എന്നിവയെല്ലാം ലിസ്റ്റില്‍ ലഭ്യമാണ്.

ഐസിഐസിഐ ബാങ്ക് സേവനങ്ങളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങളുണ്ട്.

2024 ജൂലൈ ഒന്നു മുതല്‍ വിവിധ ക്രെഡിറ്റ് കാർഡ് സേവനങ്ങള്‍ പരിഷ്‌കരിക്കുകയാണ് ബാങ്ക്. എല്ലാ കാർഡുകളിലും ചില സേവനങ്ങളുടെ നിരക്ക് ഉയരും. എമറാള്‍ഡ് പ്രൈവറ്റ് മെറ്റല്‍ ക്രെഡിറ്റ് കാർഡ് ഒഴികെയുള്ളവയില്‍ കാർഡ് റീപ്ലേസ്‌മെൻ്റ് ഫീസ് ഉയരും. ഇനി 200 രൂപയായി ആണ് നിരക്ക് ഉയരുക. നേരത്തെ ഇത് 200 രൂപയായിരുന്നു.

ചില ബാങ്കിങ് ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതും നിർത്തലാക്കും.
ചെക്ക് ക്യാഷ് പിക്ക്-അപ്പ് ഫീസ് ഇനി ഉണ്ടായിരിക്കില്ല. ഓരോ പിക്കപ്പിനും 100 രൂപ വീതം ഈടാക്കുന്നതാണ് നിർത്തലാക്കുക. ഡ്രാഫ്റ്റ് ഇടപാടുകളുടെ ഫീസും നിർത്തലാക്കും.


ഔട്ട്‌സ്റ്റേഷൻ ചെക്ക് പ്രോസസ്സിംഗ് ഫീസായി ചെക്ക് മൂല്യത്തിൻ്റെ ഒരു ശതമാനം തുക ഈടാക്കുന്നതും നിർത്തലാക്കും.

സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡുകള്‍
ലയനം പൂർത്തിയായതിനാല്‍ സിറ്റി ബാങ്കിൻെറ ക്രെഡിറ്റ് കാർഡ്, അക്കൌണ്ടുകള്‍ ഉള്‍പ്പെടെ എല്ലാം ആക്സിസ് ബാങ്കിലേക്ക് മാറ്റുമെന്ന് സിറ്റി ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു. 2024 ജൂലൈ 15-നകം നടപടികള്‍ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐടിആർ സമയപരിധി അവസാനിക്കുന്നു
2023-24 സാമ്ബത്തിക വർഷത്തിലെ ഐടിആർ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി 2024 ജൂലൈ 31 ആണ്. എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമർപ്പിക്കാൻ പരാജയപ്പെട്ടാല്‍, 2024 ഡിസംബർ 31-നകം പിഴയടച്ച്‌ റിട്ടേണ്‍ ഫയല്‍ ചെയ്യാം.

STORY HIGHLIGHTS:Some important changes may be known which may affect transactions in the financial sector from July.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker