ഒരു സാമ്പത്തിക വർഷത്തിലെ വരുമാനം ഇളവ് പരിധി കവിഞ്ഞാൽ വരുമാനമുള്ള വ്യക്തികൾ ആദായനികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ എല്ലാ വരുമാന ത്തിനും നികുതി അടയ്ക്കേണ്ടതുണ്ടോ? വിവിധ തരത്തിലുള്ള വരുമാനങ്ങളും ഉണ്ട്, അവയിൽ ചിലത് നികുതി ബാധകമല്ല. ഇതി നർത്ഥം ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നാണ്. ഇത്തര ത്തിലുള്ള അഞ്ച് തരം നികുതിയേതര വരു മാന സ്രോതസ്സുകളെക്കുറിച്ച് അറിയാം.
1. കൃഷിയിൽ നിന്നുള്ള വരുമാനം
കൃഷിയിൽ നിന്നാണ് വരുമാനം നേടുന്ന തെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 10(1) പ്രകാരം ഇവ പൂർണമായും നികുതി രഹിതമാണ്. ഗോതമ്പ്, അരി, പയർ വർഗ്ഗങ്ങൾ, പഴങ്ങൾ തുടങ്ങിയ വിളകളുടെ ഉത്പാദനം, സംസ്കരണം, വിതരണം എ ന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല, കാർ ഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വസ്തുവിൽ നിന്നുള്ള വാടക വരുമാനവും നികുതി രഹിതമാണ്, കൂടാതെ കാർഷിക ഭൂമിയുടെ ക്രയവിക്രയത്തിൽ നിന്നുള്ള വരുമാനത്തിനും നികുതി നൽകേണ്ടതില്ല.
2. ബന്ധുക്കളിൽ നിന്നും അനന്തരാവകാശങ്ങളിൽ നിന്നുമുള്ള മ്മാനങ്ങൾ:
ബന്ധുക്കളിൽ നിന്ന് സമ്മാനമായി ലഭി ക്കുന്ന സ്വത്ത്, ആഭരണങ്ങൾ അല്ലെങ്കിൽ പണം പോലെയുള്ള വരുമാനത്തിന് ആദാ യനികുതി നിയമത്തിലെ സെക്ഷൻ 56(ii) പ്രകാരം നികുതി ബാധകമല്ല. അതേസമയം, ബന്ധുക്കളല്ലാത്തവരിൽ നിന്ന് ഈ സമ്മാന ങ്ങൾ ലഭിച്ചാൽ, അവർക്ക് 50,000 രൂപ വരെ മാത്രമേ നികുതി ഇളവിന് അർഹതയുള്ളൂ. കൂടാതെ, ഒരു ഹിന്ദു അവിഭക്ത കുടുംബ ത്തിൽ നിന്നോ (HuF) അല്ലെങ്കിൽ അനന്തരാ വകാശം വഴിയോ ലഭിക്കുന്ന ആസ്തികളും ആദായനികുതി നിയമത്തിലെ സെക്ഷൻ 10(2) പ്രകാരം നികുതിയിൽ നിന്ന് ഒഴിവാ ക്കിയിരിക്കുന്നു.
3. ഗ്രാറ്റുവിറ്റി:
ഒരു സർക്കാർ ജീവനക്കാരൻ് വർമ്മന മായ ഗ്രാറ്റുവിറ്റി പൂർണമായും നികുതി രഹി തമാണ്. മരിക്കുമ്പോൾ അല്ലെങ്കിൽ വിര മിക്കുമ്പോളാണ് ഇവ ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 10 ലക്ഷം രൂപ വരെയുള്ള ഗ്രാറ്റുവിറ്റിയുടെ നികുതിയിളവി ന്റെ ആനുകൂല്യം ലഭിക്കും.
4. സ്കോളർഷിപ്പുകളും പെൻഷനുകളും:
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാ ർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ട്, ഇങ്ങനെയുള്ള തുക പൂർണ്ണമായും നികുതി രഹിതമാണ്. കൂടാതെ, മഹാവീർ ചക്ര, പര മവീര ചക്ര, വീർ ചക്ര തുടങ്ങിയ ധീരതയ് ക്കുള്ള പുരസ്കാരങ്ങൾ സ്വീകരിക്കുന്നവർ ക്കും മറ്റ് ചില പെൻഷൻകാർക്കും ആദായ നികുതി ബാധകമല്ല.
5. ചില സേവിംഗ്സ് സ്‌കീമുകളിലെ പലിശ വരുമാനം:
ചില സേവിംഗ്സ് സ്‌കീമുകളിൽ നിന്ന് ലഭി
ക്കുന്ന പലിശ വരുമാനം ആദായനികുതി
നിയമത്തിലെ സെക്ഷൻ 10(15) പ്രകാരം പൂർ
ണമായും നികുതി രഹിതമാണ്. ഈ സ്കീ
മുകളിൽ സുകന്യ സമൃദ്ധി യോജന (എസ്
എസ്വൈ), സ്വർണ്ണ നിക്ഷേപ ബോണ്ടുകൾ,
പ്രാദേശിക അധികാരികളും ഇൻഫ്രാസ്ട്ര
ക്ചർ കമ്പനികളും നൽകുന്ന ബോണ്ടുകൾ
എന്നിവ ഉൾപ്പെടുന്നു.
STORY HIGHLIGHTS:Do you have to pay tax on all income?
5 Non-Taxable Incomes