KeralaNews

മലപ്പുറത്ത് യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്.

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ വെെരാഗ്യത്തില്‍ യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവ് പിടിയില്‍.

മലപ്പുറം കോട്ടക്കലില്‍ ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. അബു താഹിറിനെയാണ് പൊലീസ് പിടികൂടിയത്. എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വച്ചത്. യുവതിയുടെ വീടിന് നേരെ മൂന്ന് റൗണ്ട് വെടിതിർത്തു. സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടി.

അബു താഹിറിന്റെ വിവാഹം യുവതിയുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ പെരുമാറ്റം മോശമായതിനാല്‍ നിശ്ചയിച്ച്‌ ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് യുവതിയും കുടുംബവും പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ആക്രമണം നടത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

STORY HIGHLIGHTS:The young man fired at the house of the young woman in anger for backing out of the marriage

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker