IndiaNews

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി.

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി. സ്പീക്കർ പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാർഥികയെ നിർത്താൻ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പിന് കളമൊരുങ്ങിയത്. പദവികൾ സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലെത്താത്തതിനെ തുടർന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.

സമവായ ചർച്ചകളിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകാൻ ബിജെപി തയ്യാറാകാതിരുന്നതോടെയാണ് കോൺഗ്രസ് സ്പീക്കർ സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചത്. ഇന്ത്യ സഖ്യ നേതാക്കൾ ബിജെപി നേതൃത്വവുമായി നടത്തിയ ചർച്ച ഫലംകാണാത്തതിനെ തുടർന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു. നേരത്തെ രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി സമവായ ചർച്ചകൾ നടത്തിയിരുന്നെങ്കലും അതും ഫലം കണ്ടിരുന്നില്ല.

ലോക്സഭയിൽ ഇതുവരെയുള്ള സ്‌പീക്കർമാരെ തിരഞ്ഞെടുത്തത് ഏകകണ്‌ഠമായിട്ടാണ്. ആ ചരിത്രമാണ് ഇതോടെ മാറുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ എൻഡിഎ വീണ്ടും നിർദേശിച്ചു. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയായ ഓം ബിർള 17-ാം ലോക്സഭയിലും സ്‌പീക്കറായിരുന്നു. ഡെപ്യൂട്ടി സ്പ‌ീക്കർ സ്ഥാനം നൽകിയാൽ പ്രതിപക്ഷം എൻഡിഎയുടെ സ്‌പീക്കർ സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നായിരുന്നു അറിയിച്ചിട്ടുള്ളത്.

STORY HIGHLIGHTS:For the first time in the history of India, the race for the post of Lok Sabha Speaker has been paved.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker