ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം : മസ്കറ്റ് കണ്ണൂർ ജില്ലാ കെ എം സി സി
മസ്കറ്റ് : കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും മൂന്ന് അലോട്മെന്റ് കഴിഞ്ഞിട്ടും കണ്ണൂർ ജില്ലയിൽ പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കാത്തത് അതീവ ഗൗരവകരമാണ്.വിദ്യാർത്ഥി കളുടെ പ്ലസ് ടു സീറ്റ് പ്രതിസന്ധി പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്ന് മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മലബാറിലെ ജില്ലകളിൽ വര്ഷങ്ങളായി തുടരുന്ന സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു. തെക്കൻ ജില്ലകളിൽ ഒഴിവു വന്ന സീറ്റുകൾ മലബാറിലേക്ക് മാറ്റണം.
ആവശ്യമെങ്കിൽ സ്ഥിരം ബാച്ചുകൾ അനുവദിക്കണം.മുഖ്യ മന്ത്രി യുടെ ജില്ല യായ കണ്ണൂരിൽ അടക്കം വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ പെരു വഴിയിൽ ആണ്..തങ്ങളുടെ മക്കൾക്ക് സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ നിരവധി പ്രവാസി രക്ഷിതാക്കളും ആശങ്കയിലാണ്.
STORY HIGHLIGHTS:Plus one seat shortage should be resolved: Muscat Kannur District KMCC