KeralaNews

ഇന്റര്‍ നാഷണല്‍ ലഹരി കടത്തു സംഘത്തിലെ മൂന്നു പേര്‍ പിടിയിലായി.



കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്നുന്ന ഇന്റര്‍ നാഷണല്‍ ലഹരി കടത്തു സംഘത്തിലെ മൂന്നു പേര്‍ പിടിയിലായി.
കണ്ണൂര്‍ പിണറായി സ്വദേശി മുല്ലപറമ്പത്ത് ചാലില്‍ വീട്ടില്‍ റമീസ് (27), കണ്ണപുരം അഞ്ചാംപീടിക സ്വദേശി കോമത്ത് വീട്ടില്‍ റിയാസ് (25), വയനാട് അമ്പലവയല്‍ ആയിരം കൊല്ലി സ്വദേശി പുത്തന്‍പുരക്കല്‍ ഡെന്നി (48) എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ എയര്‍പോര്‍ട്ട് പരിസരത്തെ ലോഡ്ജില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശികളായ യുവാക്കളെ ലഹരി മരുന്നു മായി പിടികൂടിയത്. വിദേശത്തേക്ക് കടത്താന്‍ ട്രോളി ബാഗില്‍ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ വയനാട് സ്വദേശിയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് വയനാട്ടിലെ ഇയാളുടെ വീട്ടില്‍ നിന്നും പിടി കൂടുകയായിരുന്നു. തായ് ഗോള്‍ഡ് എന്ന് അറിയപ്പെടുന്ന 4.8 kg യോളം വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. ജില്ലയില്‍ ആദ്യമായാണ് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.

തായ്‌ലന്റ്‌റില്‍ നിന്നോ ബാങ്കോക്കില്‍ നിന്നോ ഇവിടെ എത്തിക്കുന്ന ഹൈബ്രിഡ് ലഹരി പിന്നീട് കാരിയര്‍മാര്‍ മുഖേന വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോള്‍ പിടിയിലായത്.

മലപ്പുറം ജില്ലയിലേതടക്കം നിരവധി മലയാളികള്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് വിദേശത്ത് ജയിലില്‍ കഴിയുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളോളം നിരീക്ഷിച്ചാണ് പ്രതികളെ ലഹരിയുമായി പിടികൂടിയത്.

വിദേശത്തുനിന്നും സ്വര്‍ണ്ണം കടത്താന്‍ കാരിയര്‍മാര്‍ ആയാല്‍ നല്ല പ്രതിഫലം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഇരകളെ കണ്ടെത്തുന്ന സംഘം ഇവര്‍ അറിയാതെ ബാഗുകളില്‍ ലഹരി മരുന്ന് സെറ്റ് ചെയ്ത് വിദേശത്തേക്ക് കടത്തുന്നു. പിടിക്കപ്പെടുന്നവര്‍ വര്‍ഷങ്ങളായി അവിടെ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

പിടിയിലായ ഡെന്നി കഴിഞ്ഞ ഫെബ്രുവരി മാസം ബാങ്കോക്കില്‍ നിന്നും കേരളത്തിലേക്ക് ഹൈബ്രിഡ് ലഹരി കടത്താന്‍ ശ്രമിക്കുന്നതിനിടെ എറണാംകുളത്ത് കസ്റ്റംസ് പിടിയിലായിരുന്നു. 2 മാസം മുന്‍പ് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ വീണ്ടും ലഹരി കടത്തില്‍ സജീവമാവുകയായിരുന്നു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന സംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷച്ചു വരികയാണ്.

STORY HIGHLIGHTS:Three members of an international drug trafficking gang who were smuggling drugs to foreign countries around Karipur airport were arrested.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker