Sports

ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ.

ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ 47 റണ്‍സിന്റെ വിജയം.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ 20 ഓവറില്‍ 134 റണ്‍സെടുക്കുന്നതിനിടെ പുറത്തായി. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ഇന്ത്യക്കായി തിളങ്ങി.

20 ബോളില്‍ 26 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. റഹ്‌മനുള്ള ഗുര്‍ബാസ് 8 ബോളില്‍ 11, ഗുല്‍ബാദിന്‍ നൈബ് 21 ബോളില്‍ 17, നജിബുള്ളാബ് ഒമര്‍സായി 17 ബോളില്‍ 19, മുഹമ്മദ് നബി 14 ബോളില്‍ 14, നൂര്‍ അഹമ്മദ് 18 ബോളില്‍ 12 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് നേടിയത്. സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധ സെഞ്ച്വറിയും ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സുമാണ് ഇന്ത്യക്ക് രക്ഷയായത്.

28 പന്തില്‍ മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 53 റണ്‍സെടുത്ത സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പടെ 24 പന്തില്‍ 32 റണ്‍സാണ് ഹാര്‍ദിക്ക് നേടിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 31 പന്തില്‍ 60 റണ്‍സ് ചേര്‍ത്തു.

രോഹിത് ശര്‍മ്മ 13 ബോളില്‍ 8, വിരാട് കോഹ്‌ലി 24 ബോളില്‍ 24, ഋഷഭ് പന്ത് 11 ബോളില്‍ 20, രവീന്ദ്ര ജഡേജ (5 പന്തില്‍ 7), അക്ഷര്‍ പട്ടേല്‍ (6 പന്തില്‍ 12), അര്‍ഷ്ദീപ് സിങ് (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. അഫ്ഗാനിസ്താനുവേണ്ടി ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ മൂന്നുവിക്കറ്റ് വീതം നേടി. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.

STORY HIGHLIGHTS:India started the T20 World Cup with a win in the Super Eight.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker