BahrainGulfKuwaitNewsOmanQatarSaudiU A EWorld

ലോകത്തിലെ ഏറ്റവുംചെലവേറിയ നഗരങ്ങളുടെ പട്ടിക പുറത്ത്.

മനുഷ്യരുടെ ജീവിതചിലവ് വർധിച്ച്‌ വരുന്ന ഇക്കാലത്ത് ലോകത്തിലെ ഏറ്റവുംചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ദുബായ് പതിനഞ്ചാംസ്ഥാനത്ത്.

ഹ്യൂമൻ ക്യാപിറ്റല്‍ കണ്‍സല്‍ട്ടൻസിയായ മെർസർ തയ്യാറാക്കിയ റിപ്പോർട്ടുപ്രകാരം ദുബായില്‍ പ്രവാസികള്‍ കൂടുതല്‍ തുക ചെലവിടുന്നത് വാടകയിനത്തിലാണ്. 2023-24 വർഷം പ്രധാന നഗരങ്ങളില്‍ വാടകയില്‍ 21 ശതമാനം വരെ വർധനയുണ്ടായെന്നും റിപ്പോർട്ടില്‍ പറയുന്നു. അഞ്ചുഭൂഖണ്ഡങ്ങളിലായി 226 നഗരങ്ങളിലാണ് മെർസർ സർവേ നടത്തിയത്.

പാർപ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍, വിനോദം എന്നിങ്ങനെ 200-ലേറെ ഇനങ്ങളുടെ ചെലവുകള്‍ വിലയിരുത്തി. ആഗോളതലത്തില്‍ ഈ വർഷത്തെ റാങ്കിങ്ങില്‍ ഹോങ്‌കോങ്ങാണ് ഒന്നാമത്. സിങ്കപ്പൂർ രണ്ടാമതാണ്. സൂറിച്ച്‌, ജനീവ, ബാസല്‍ എന്നിവ തൊട്ടുപിറകിലുണ്ട്. അതേസമയം, നൈജീരിയൻ നഗരങ്ങളായ അബുജ, ലാഗോസ് എന്നിവയും ഇസ്‌ലാമാബാദും ഏറ്റവുംചെലവുകുറഞ്ഞ നഗരങ്ങളുടെ പട്ടികയിലുണ്ട്. മെർസറിന്റെ റിപ്പോർട്ടനുസരിച്ച്‌ ദുബായില്‍ മൂന്നുമുറികളുള്ള ഒരു അപ്പാർട്ട്‌മെന്റിന് വാടകയില്‍ 15 ശതമാനമാണ് വർഷംതോറുമുള്ള വർധന.

കോവിഡിനുശേഷം ജുമൈര ദ്വീപ്, പാം ജുമൈര, ദുബായ് സ്പോർട്‌സ് സിറ്റി, ദുബായ് ഹില്‍സ് എസ്റ്റേറ്റ്, ദമാക് ഹില്‍സ് തുടങ്ങിയ ജനപ്രിയമേഖലകളില്‍ വലിയ വർധനയാണ് വാടകയിലുണ്ടായത്. പലചരക്കുസാധനങ്ങളുടെയും വ്യക്തിഗത പരിചരണവസ്തുക്കളുടെയും വിലവർധനയും ദുബായിലെ ജീവിതച്ചെലവ് വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

2023 മാർച്ചിനും ഈ വർഷം മാർച്ചിനുമിടയില്‍ ദുബായില്‍ പെട്രോള്‍, മുടിവെട്ടല്‍, തുടങ്ങിയവയുടെ വിലകുറഞ്ഞപ്പോള്‍ മുട്ട, ഒലിവ് ഓയില്‍, കാപ്പി എന്നിവയുടെ വില വർധിച്ചതായും പഠനം വ്യക്തമാക്കുന്നു. പട്ടികയില്‍ ടെല്‍ അവീവാണ് 16-ാമത്. അബുദാബി (43), റിയാദ് (90), ജിദ്ദ (97), അമ്മാൻ (108), മനാമ (110), കുവൈത്ത് സിറ്റി (119) ദോഹ (121), മസ്കറ്റ് (122) എന്നിവയാണ് മധ്യപൂർവ ദേശങ്ങളില്‍ തൊട്ടുപിന്നിലുള്ള നഗരങ്ങള്‍.

STORY HIGHLIGHTS:The list of most expensive cities in the world is out.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker