KeralaNewsPolitics

രാഹുല്‍ റായ്ബറേലിയില്‍; വയനാട്ടിൽ പ്രിയങ്ക

സസ്പെൻസുകള്‍ക്ക് ഒടുവില്‍ തീരുമാനം എത്തി. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. ഇനി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്

ന്യൂഡല്‍ഹി: റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ റായ്ബറേലി നിലനിർത്താൻ രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു._

_കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വസതിയില്‍ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം. വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കും.

രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തില്‍ പങ്കെടുത്തു. 52കാരിയായ പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. 2019 ലും, 2024 ലും സിപിഐ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് രാഹുല്‍ വയനാട് പിടിച്ചത്. കേരളത്തില്‍ നിന്നും ഏറ്റവും കൂടിയ ഭൂരിപക്ഷത്തില്‍ ലോക്സഭയിലേക്ക് ജയിച്ച സ്ഥാനാർത്ഥി കൂടിയാണ് രാഹുല്‍ ഗാന്ധി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. രാഹുല്‍ ഒഴിയുന്ന സാഹചര്യം വന്നാല്‍ വയനാട്ടില്‍ ‌മുസ്ലീം സഥാനാർത്ഥികളെ പരിഗണിക്കണമെന്ന് മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ ഗാന്ധി നിലനിര്‍ത്താനാണ് ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.

STORY HIGHLIGHTS:Rahul in Rae Bareli;  Priyanka in Wayanad

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker