IndiaNews

ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്ന് ആരോപിച്ച് മധ്യപ്രദേശിൽ രണ്ടു മുസ്‌ലിങ്ങളെ അറസ്റ്റ്  ചെയ്തു.

മധ്യപ്രദേശ് :ക്ഷേത്ര പരിസരത്ത് പശുവിറച്ചി എറിഞ്ഞെന്ന് ആരോപിച്ച് മധ്യപ്രദേശിൽ രണ്ടു മുസ്‌ലിങ്ങളെ അറസ്റ്റ് ചെയ്തശേഷം അവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. മധ്യപ്രദേശിലെ ജയോറ ടൗണിലാണ് സംഭവം. സൽമാൻ മേവതി, ഷാക്കിർ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്.

ബൈക്കിലെത്തിയ രണ്ട് പേർ പശുവിന്റെ ശരീരഭാഗങ്ങൾ ക്ഷേത്രപരിസരത്ത് എറിഞ്ഞുവെന്നും ഇരുവരെയും അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മനോജ് കുമാർ സിങ് പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടെങ്കിൽ അവരെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.വെള്ളിയാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ പ്രാദേശിക പുരോഹിതനായ ഗൗരവ് പുരി ഗോസ്വാമിയാണ് മൃഗത്തിന്റെ ശരീര ഭാഗങ്ങൾ ആദ്യം ശ്രദ്ധിച്ചത്. ഇയാൾ പെട്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇരുവരുടെയും വീടുകൾ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയുമായിരുന്നുവെന്ന് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്‌തു.



സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി ഇറങ്ങി. പ്രാദേശിക ഭരണകൂടത്തിൻ്റെ നിർദേശ പ്രകാരമാണ് ഇരുവരുടെയും വീടുകൾ തകർത്തതെന്നും അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് വീടുകൾ പൊളിച്ച് മാറ്റിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

STORY HIGHLIGHTS:Two Muslims were arrested in Madhya Pradesh for allegedly throwing beef on temple premises and their houses were bulldozed.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker