IndiaNews

100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചതിന്റെ കാരണം വ്യക്തമാക്കി റിസർവ് ബാങ്ക്

ഡൽഹി:റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുകെയില്‍ നിന്ന് 100 മെട്രിക് ടണ്‍ സ്വർണശേഖരം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

വളരെ രഹസ്യമായിരുന്നു ഈ ഇടപാട്. സ്വർണം ഇന്ത്യയില്‍ എത്തിയ ശേഷമാണ് ഇക്കാര്യം പുറംലോകം പോലും അറിഞ്ഞത്.

1991നു ശേഷം രാജ്യം നടത്തിയ എറ്റവും വലിയ സ്വർണ ഇടപാടുകളില്‍ ഒന്നായിരുന്നു ഇത്.
വർഷങ്ങളായി യുകെയില്‍ സൂക്ഷിച്ചിരുന്ന സ്വർണം എന്തുകൊണ്ട് ആർബിഐ പെട്ടെന്ന് ഇന്ത്യയിലേയ്ക്ക് എത്തിച്ചുവെന്നതായിരുന്നു പലരെയും കുഴപ്പിച്ചത്.

വിദേശനാണയ പ്രതിസന്ധി മറികടക്കാൻ സ്വർണത്തിന്റെ ഗണ്യമായ ഒരു ഭാഗം പണയം വെച്ചത്, അവ നിലവറകളില്‍ നിന്ന് പുറത്തേക്ക് നീങ്ങുന്നതിന് കാരണമായെന്നു പറയപ്പെടുന്നു. എന്നാല്‍ ഈ സ്വർണ നീക്കത്തിനുള്ള കാരണം ആർബിഐ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

നിലവില്‍ രാജ്യത്ത് തന്നെ സ്വർണം സൂക്ഷിക്കാൻ ആവശ്യത്തിന് സംഭരണ ശേഷിയുണ്ടെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ പ്രതികരണം. വിഷയത്തില്‍ അതില്‍ കൂടുതലൊന്നും ചിന്തിക്കേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ വിദേശങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ അളവ് വളരെക്കാലമായി നിശ്ചലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമീപ വർഷങ്ങളില്‍ ആർബിഐ അതിന്റെ കരുതല്‍ ശേഖരത്തിന്റെ ഭാഗമായി സ്വർണം വാങ്ങിക്കൂട്ടുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഇ്ന്ത്യയ്ക്ക് ആഭ്യന്തര സംഭരണ ശേഷിയുണ്ട്. അതിനാല്‍ വിദേശത്തു സൂക്ഷിച്ചിരുന്നു സ്വർണത്തിന്റെ ഒരുഭാഗം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.

സ്വർണം വിദേശത്ത് സൂക്ഷിക്കുന്നതിനു റിസർവ് ബാങ്കിന് ഗണ്യമായ ചെലവുകള്‍ ഉണ്ടായിരുന്നു. സ്‌റ്റോറേജ്, സുരക്ഷ എന്നിവയ്ക്കായി കേന്ദ്രബാങ്ക് വർഷംതോറും വലിയ തോതില്‍ പണം ചെലവഴിച്ചിരുന്നു.

നിലവില്‍ 100 ടണ്‍ സ്വർണം ഇന്ത്യയില്‍ എത്തിച്ചതോടെ ഈ ചെലവില്‍ വലിയ നേട്ടം കൈവരിക്കാൻ റിസർവ് ബാങ്കിന് സാധിക്കും.

2024 സാമ്ബത്തിക വർഷത്തില്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള സ്വർണശേഖരം 27.46 മെട്രിക് ടണ്‍ വർദ്ധിച്ചെന്നു ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

റിപ്പോർട്ടുകള്‍ പ്രകാരം നിലവില്‍ ഇന്ത്യയിടെ സ്വർണശേഖരം 822 മെട്രിക് ടണ്‍ ആണ്. അതേസമയം ഇന്ത്യയുടെ കൈവശമുള്ള സ്വർണത്തിന്റെ ഗണ്യമായ ഭാഗം വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നത്.

100 ടണ്‍ സ്വർണം ഇന്ത്യയില്‍ എത്തിച്ചതോടെ, പ്രാദേശികമായി സംഭരിച്ചിരിക്കുന്ന സ്വർണത്തിന്റെ മൊത്തത്തിലുള്ള അളവ് 408 മെട്രിക് ടണ്‍ ആയി.

അതായത് പുതിയ നീക്കത്തിലൂടെ പ്രാദേശികവും, വിദേശവുമായി കൈവശം വച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് ഇപ്പോള്‍ ഏതാണ്ട് തുല്യമായി.

STORY HIGHLIGHTS:RBI clarified the reason for bringing 100 tons of gold to India

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker