KeralaNews

പള്ളികൾ വെള്ളിയാഴ്ച ബോംബിട്ട് തകർക്കുമെന്ന് റിയാസ് മൗലവി കേസിലെ പ്രതിയുടെ ഭീഷണി കമന്റ്

കാസറഗോഡിലെ പള്ളികൾ വെള്ളിയാഴ്ച ബോംബിട്ട് തകർക്കുമെന്ന് റിയാസ് മൗലവി കേസിലെ പ്രതിയുടെ ഭീഷണി കമന്റ്..

കാസറഗോഡ് ചൂരിയിൽ പള്ളിയിൽ കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന അപ്പു ആണ് സമൂഹ മാധ്യങ്ങളിലൂടെ ഭീഷണി കമന്റ് ചെയ്തത്..

ഇത് വെറും സാമ്പിൾ മാത്രം ആണെന്നും വലുത് വരാൻ പോകുന്നതേ ഉള്ളൂ എന്നും കാസറഗോഡിലെ മുഴുവൻ പള്ളികളും ഒരു വെള്ളിയാഴ്ച ബോംബിട്ട് തകർക്കുമെന്നും.. അതിനായി വരുന്നു എന്നുമാണ് ഭീഷണി മുഴക്കി കമന്റ് ചെയ്തത്..

റിയാസ് മൗലവി കേസിൽ വെറുതെ വിട്ട ഒന്നാം പ്രതിയും ആർ എസ് എസ് പ്രവർത്തകനുമായ അപ്പു നാടിന്റെ സമാധാനം തകർക്കുകയും, വെറുപ്പും മത വിദ്വേഷവും പരത്തി  നാട്ടിൽ വർഗീയ കലാപത്തിന് കോപ്പ് കൂട്ടുകയും ചെയ്യുകയാണ്…

ഉടനെ ഇത്തരം വർഗീയ വാദിയെ ജയിലിൽ അടക്കുകയും നാട്ടിൽ സമാധാനം നിലനിർത്തുകയും ചെയ്യേണ്ടത് നിയമപാലകരുടെ ഉത്തരവാദിത്തമാണ്.

STORY HIGHLIGHTS:Riaz Maulavi case suspect’s threatening comment that mosques in Kasaragod will be bombed and destroyed on Friday

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker