KeralaNews

കരമനയിലെ അഖിലിന്റെ കൊലപാതകത്തില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

കരമനയിലെ അഖിലിന്റെ കൊലപാതകത്തില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അപ്പു എന്ന അഖില്‍ ആണ് പിടിയിലായത്.

ഗൂഢാലോചനയില്‍ പങ്കുള്ള മറ്റു നാലുപേർ നേരത്തെ പിടിയിലായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി ഊർജിത അന്വേഷണമാണ് നടക്കുന്നത്.

കരമന കരുമം ഇടഗ്രാമം മരുതൂർകടവ് സ്വദേശി അഖിലിനെ(26)യാണ് കാറിലെത്തിയ സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അഖിലിനെ കമ്ബിവടി കൊണ്ട് അടിച്ചുവീഴ്ത്തിയ പ്രതികള്‍ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 25-ന് പ്രതികളും അഖിലും തമ്മില്‍ ബാറില്‍വെച്ച്‌ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അരുംകൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം.

STORY HIGHLIGHTS:One of the main accused in Akhil’s murder in Karamana has been arrested

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker