കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു.
നാലുപേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്. കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു കാർ. റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്ബോഴേക്കും രണ്ടുപേർ മരിച്ചു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മാർ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തുടർച്ചയായി അപകടം നടക്കുന്ന സ്ഥലമാണിത്. ആദ്യമായാണ് ഇത്രയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
STORY HIGHLIGHTS:Two people died in the accident when the car fell 600 feet.