NewsTech

അന്താരാഷ്ട്ര മൊബൈൽ നമ്പറിലൂടെ യുപിഐ പേയ്മെന്റ് സംവിധാനവുമായി

ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഉടനടി ഇന്ത്യയില്‍ യുപിഐ പേയ്മെന്‍റ് നടത്താവുന്ന സംവിധാനം അവതരിപ്പിച്ചു.

ഇതിലൂടെ ദൈനംദിന പേയ്മെന്‍റുകള്‍ സൗകര്യപ്രദമായി നടത്താന്‍ സാധിക്കും.

എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടിലൂടെ അന്താരാഷ്ട്ര മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ യൂട്ടിലിറ്റി ബില്ലുകള്‍, വ്യാപാര, ഇ-കൊമേഴ്സ് ഇടപാടുകള്‍ നടത്താനാകും. ബാങ്കിന്‍റെ മൊബൈല്‍ ആപ്പ് ഐമൊബൈല്‍ പേയിലൂടെ ഈ സേവനം ലഭ്യമാണ്.

വിവിധ രാജ്യങ്ങളിലെ യുപിഐ ഉപയോഗത്തിനായുള്ള നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍റെ (എന്‍പിസിഐ) അന്താരാഷ്ട്ര അടിസ്ഥാന സൗകര്യമാണ് ഈ സേവനത്തിനായി ഐസിഐസിഐ ബാങ്ക് ഉപയോഗിക്കുന്നത്.

യുഎസ്‌എ, യുകെ, യുഎഇ, കാനഡ, സിംഗപൂര്‍, ഓസ്ട്രേലിയ, ഹോങ്കോങ്, ഒഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ 10 രാജ്യങ്ങളില്‍ സൗകര്യം ലഭ്യമാണ്.

ഏതെങ്കിലും ഇന്ത്യന്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ പേയ്മെന്‍റുകള്‍ നടത്താം.

യുപിഐ ഐഡിയിലേക്ക് പണം അയച്ചും അല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്ബറിലേക്കോ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് വഴിയോ ഇടപാടു നടത്താം.

STORY HIGHLIGHTS:ICICI Bank has introduced a facility for NRI customers to make instant UPI payments in India using their international mobile number.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker