IndiaNews

കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂമില്‍ എയർ കണ്ടീഷണർ (AC) പൊട്ടിത്തെറിച്ച്‌ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂമില്‍ എയർ കണ്ടീഷണർ (AC) പൊട്ടിത്തെറിച്ച്‌ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

കർണാടക ബെല്ലാരിയിലെ കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂമില്‍ എയർ കണ്ടീഷണർ (AC) പൊട്ടിത്തെറിച്ച്‌ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഷോറൂമിലെ എയർ കണ്ടീഷണറുകളിലൊന്നിൻ്റെ തകരാർ മൂലമാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. കടയില്‍ പെട്ടെന്ന് സ്‌ഫോടനം ഉണ്ടാകുകയും വൻതോതില്‍ പുക ഉയരുകയും ചെയ്തു.

അപകടം നടന്നയുടൻ അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കുകയും ചെയ്തു. അപകടത്തില്‍ ഷോറൂമില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജനാലകള്‍ക്കുള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

STORY HIGHLIGHTS:Three people were seriously injured when an air conditioner (AC) exploded at a Kalyan jewellers’ showroom.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker