IndiaNews

ജനന രജിസ്ട്രേഷനിൽ ഇനിമുതൽ കുട്ടിയുടെ പിതാവിൻ്റയും മാതാവിന്റയും മതം രേഖപ്പെടുത്തണം.

ഡൽഹി:ജനന രജിസ്ട്രേഷനിൽ ഇനിമുതൽ കുട്ടിയുടെ പിതാവിൻ്റയും മാതാവിന്റയും മതം രേഖപ്പെടുത്തണം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഇതുവരെ, കുടുംബത്തിൻ്റ മതം മാത്രം രേഖപ്പെടുത്തിയാൽ മതിയായിരുന്നു. സംസ്ഥാന സർക്കാറുകൾ അംഗീകാരം നൽകി വിജ്ഞാപനം ചെയ്യുമ്പോഴാണ് നിയമം നടപ്പാവുക. ജനന, മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം, 2023 കഴിഞ്ഞ ആഗസ്റ്റ് 11നാണ് പാർലമെൻ്റ് പാസാക്കിയത്.

കുട്ടിയുടെ മതത്തിനൊപ്പം പിതാവെിന്റയും മാതാവെിന്റ്യും മതവും രേഖപ്പെടുത്താനുള്ള പ്രത്യേക കോളം നിർദിഷ്ട ഫോറം നമ്പർ ഒന്നിൽ ഉണ്ടാകും. ജനന, മരണ, സ്ഥിതിവിവര കണക്കുകൾ ദേശീയ ജനസംഖ്യ രജിസ്റ്റർ, വോട്ടർ പട്ടിക, ആധാർ നമ്പർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വസ്തു രജിസ്ട്രേഷൻ തുടങ്ങിയവക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ചട്ടങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.

ഭേദഗതിയനുസരിച്ച്, രാജ്യത്തെ എല്ലാ ജനനങ്ങളും മരണങ്ങളും സിവിൽ രജിസ്ട്രേഷനുള്ള കേന്ദ്ര സർക്കാറിന്റ പോർട്ടലിൽ ഡിജിറ്റലായി രജിസ്റ്റർ ചെയ്യണം. ഈ പോർട്ടലിലൂടെ ലഭിക്കുന്ന ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ഉൾപ്പെടെ വിവിധ സേവനങ്ങൾക്ക് പ്രായം തെളിയിക്കുന്നതിനുള്ള ഏക രേഖയായി മാറും.

രാജ്യത്തെ ജനനങ്ങളുടെയും മരണങ്ങളുടെയും സ്ഥിതിവിവര കണക്കുകൾ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ദേശീയതലത്തിൽ സൂക്ഷിക്കും. ചീഫ് രജിസ്ട്രാർമാരും രജിസ്ട്രാർമാരും ജനന, മരണ വിവരങ്ങൾ ദേശീയതലത്തിലെ ഡേറ്റബേസിലേക്ക് നിർബന്ധമായും കൈമാറണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

STORY HIGHLIGHTS:Henceforth, the religion of the child’s father and mother should be recorded in the birth registration.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker